ETV Bharat / bharat

കാര്‍ഗിലില്‍ ഇന്ത്യ കണ്ടത് സമാനതകളില്ലാത്ത പോരാട്ടം; ഇന്ത്യൻ സൈന്യത്തിന്‍റെ യുദ്ധവീര്യം, നാൾവഴികൾ ഇങ്ങനെ - Kargil Vijay Diwas

author img

By ETV Bharat Kerala Team

Published : Jul 26, 2024, 9:39 AM IST

ജീവൻ കൊടുത്ത് പാകിസ്ഥാനെതിരെ വിജയക്കൊടി പാറിച്ച കാർഗിൽ യുദ്ധത്തിന് ഇന്ന് 25 വയസ്. ജന്മഭൂമിക്കും, സഹോദരങ്ങൾക്കും വേണ്ടി ധീരജവാന്മാർ ത്യജിച്ചത് അവരുടെ ജീവൻ തന്നെയാണ്. അറിയാം കാർഗിൽ യുദ്ധത്തിന്‍റെ നാൾവഴികൾ.

KARGIL WAR  25 YEARS OF KARGIL WAR  CHRONOLOGY OF KARGIL WAR  കാർഗിൽ വിജയ് ദിവസ്
Army pays tribute to Capt Manoj Pandey at Capt Manoj Pandey Chowk in Uttar Pradesh's Lucknow (/@suryacommand)

ഹൈദരാബാദ് : കാർഗിൽ മലനിരകളിൽ ഇന്ത്യൻ സൈന്യം വിജയക്കൊടി പാറിച്ചിട്ട് ഇന്നേക്ക് 25 വർഷം. സ്വന്തം നാടിന്‍റെ ഒരു തരി മണ്ണ് പോലും ശത്രു രാജ്യത്തിന് വിട്ട് കൊടുക്കാൻ ഇന്ത്യൻ സൈനികർ തയ്യാറായിരുന്നില്ല. ജന്മഭൂമിക്ക് വേണ്ടി സ്വന്തം ജീവൻ ത്യജിച്ച് സൈനികർ വിജയം നേടി.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമായിരുന്നു കാർഗിലിലേത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും നിർഭയം പൊരുതിയ ജവാന്മാർ ഒരോ ഇന്ത്യക്കാരന്‍റെയും മനസിൽ അമരന്മാരാണ്. നാല് പരംവീർ ചക്രയും 10 മഹാവീർ ചക്രയും 26 വീർ ചക്രയും കാർഗിൽ പോരാളികളെ തേടിയെത്തി. 527 ധീരജവാന്മാരാണ് യുദ്ധത്തിൽ വീരമൃത്യു വരിച്ചത്.

കാർഗിൽ യുദ്ധം: നാൾവഴി

1999 മെയ് 3: കാർഗിൽ മലനിരകളിൽ പാക്‌ സാന്നിധ്യമെന്ന് ഇടയന്മാർ.

മെയ് 04, 05 : 3 പഞ്ചാബ് റെജിമെന്‍റിൽ നിന്ന് രണ്ട് സംഘത്തെ പട്രോളിങ്ങിന് അയച്ചു. പട്രോളിങ്ങിന് എത്തിയ ക്യാപ്‌റ്റൻ സൗരഭ് കാലിയയേയും 4 സൈനികരെയും പാക് സൈനികർ തടവിലാക്കി. യുദ്ധം ആരംഭിച്ചു.

മെയ് 08 : ദ്രാസ് - കാർഗിൽ സെക്‌ടറുകളിൽ ഷെല്ലാക്രമണം വർധിച്ചതായി റിപ്പോർട്ട്.

മെയ് 09: കാർഗിലിലെ ഇന്ത്യൻ പീരങ്കിപ്പടയിൽ തീവ്രവാദികൾ രാത്രിയിൽ കനത്ത വെടിവയ്പ്പ് നടത്തി.

മെയ് 10: നിയന്ത്രണരേഖയിലൂടെ പാക് സൈന്യം പലവട്ടം നുഴഞ്ഞ് കയറി. ഇന്ത്യൻ സൈന്യം അവര്‍ക്കെതിരെ പതിയിരുന്ന് ആക്രമണം നടത്തി.

മെയ് 14: കാർഗിൽ മേഖലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു.

മെയ് 16: സിയാച്ചിനിലെ കാർഗിൽ സെക്‌ടറിലെ നേട്ടം സ്ഥിരീകരിച്ച്, അഞ്ച് സുപ്രധാന ഇന്ത്യൻ പോസ്‌റ്റുകൾ പിടിച്ചെടുത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടു.

മെയ് 18: പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സമ്പൂർണ യുദ്ധം തള്ളിക്കളഞ്ഞു. അതേസമയം പോയിന്‍റ് 4295, പോയിന്‍റ് 4460 എന്നിവ തിരിച്ചുപിടിച്ചു.

മെയ് 21: IAF സ്ക്വാഡ്രണുകൾ അതീവ ജാഗ്രത നിർദേശം നൽകി.

മെയ് 21: കാർഗിൽ ബ്രിഗേഡിന്‍റെ ശക്തി വർധിപ്പിക്കുന്നതിനായി സൈന്യം ഏകദേശം മൂന്ന് ബ്രിഗേഡുകളെ (ഏകദേശം 10,000 സൈനികർ) കശ്‌മീർ താഴ്‌വരയിൽ നിന്ന് തിരിച്ചുവിട്ടു.

മെയ് 21-18: ഗ്രനേഡിയേഴ്‌സ് ടോളോലിംഗിൽ ത്രിതല ആക്രമണം ആരംഭിച്ചു.

മെയ് 22: ഏകദേശം 350- 450 പാകിസ്ഥാൻ സ്പോൺസേർഡ് തീവ്രവാദികൾ 5 കി.മീ നുഴഞ്ഞുകയറ്റം നടത്തുകയും മേഖലയിലെ ചില ഭാഗങ്ങൾ കൈവശപ്പെടുത്തുകയും ചെയ്‌തുവെന്ന് റിപ്പോർട്ടുകൾ.

ദ്രാസ് - കാർഗിൽ സെക്‌ടറിൽ ഇന്ത്യ - പാകിസ്ഥാൻ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി, ഒരു കശ്‌മീരി വിമോചന സംഘടന നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യൻ സേനയിൽ നിന്ന് പിടിച്ചെടുത്തതായി അവകാശപ്പെട്ടു (തെഹ്‌രിക് ജെഹാദ്).

മെയ് 25: ആർമി ബ്രിഗേഡ് ആസ്ഥാനം പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ തകർന്നു.

രഹസ്യാന്വേഷണ വിഭാഗത്തിൽ കടുത്ത പരാജയം സംഭവിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ സമ്മതിച്ചു. നുഴഞ്ഞുകയറ്റം ഒറ്റരാത്രി കൊണ്ട് ആരംഭിച്ചതല്ല എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മെയ് 26: ഐഎഎഫ് എംഐജി പോരാളികൾ അഞ്ച് വ്യത്യസ്‌ത സ്ഥലങ്ങളിൽ ആയിരക്കണക്കിന് പൗണ്ട് ഫ്രീ ഫാൾ ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തി. 15 കോറിനു പിന്തുണയുമായി ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം.

മെയ് 27: സമാധാന കാലത്തെ അഭൂതപൂർവമായ വ്യോമാക്രമണങ്ങളാണിതെന്ന് വാഷിംഗ്‌ടൺ പോസ്‌റ്റ് രേഖപ്പെടുത്തുന്നു. ഉചിതമെന്ന് തോന്നുന്ന രീതിയിൽ തിരിച്ചടിക്കാനുള്ള അവകാശം പാകിസ്ഥാനിൽ നിക്ഷിപ്‌തമാണെന്ന് ബ്രിഗേഡിയർ ഖുറേഷി അഭിപ്രായപ്പെട്ടു.

മെയ് 27: ബ്രിഗേഡിയർ ഖുറേഷി ഡിജി ഐഎസ്‌പിആർ ആദ്യമായി ആണവായുധ ഭീഷണി ഉയർത്തി. അതേസമയം മെയ് 27 ന് ഇന്ത്യ വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനുള്ളിൽ രണ്ട് യുദ്ധവിമാനങ്ങൾ ഐഎഎഫിന് നഷ്‌ടമായി. സ്ക്വാഡ്രൺ ലീഡർ അഹൂജ കൊല്ലപ്പെട്ടുവെന്നും Fl LT നചീകേതയെ തടവിലാക്കിയെന്നും പാകിസ്ഥാനികൾ അറിയിച്ചു.

മെയ് 29: ദ്രാസ് സെക്‌ടറിൽ വച്ച് IAF Mi-17 ഒരു സ്ട്രിങ് മിസൈൽ ഉപയോഗിച്ച് തകർത്തു.

മെയ് 29/30: പോയിന്‍റ് 4297 ൽ ഉഗ്രമായ പോരാട്ടം നടന്നു. ടോളോലിങ് പർവതത്തിൽ കൂടുതൽ ആക്രമണങ്ങൾ നടന്നു.

മെയ് 31: SQN നേതാവ് അഹൂജ രണ്ട് തവണ വെടിയേറ്റതിനാലാണ് കൊല്ലപ്പെട്ടതെന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നു.

മെയ് 31: നുഴഞ്ഞുകയറ്റത്തിന്‍റെ സൂത്രധാരൻ എന്ന് പ്രധാനമന്ത്രി വാജ്‌പേയി പാകിസ്ഥാനെ കുറ്റപ്പെടുത്തി, അവർ കൂടുതൽ സ്ഥലം കൈവശപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 03: ബറ്റാലിക്, ജുബ്ബാർ കോംപ്ലക്‌സുകളിൽ പ്രവർത്തനം ആരംഭിക്കുന്നു.

ജൂൺ 06: പാകിസ്ഥാൻ റെഗുലർമാരുടെ പങ്കാളിത്തത്തിന്‍റെ വ്യക്തമായ തെളിവ് ബങ്കറുകളിൽ നിന്ന് പിടിച്ചെടുത്ത പേപ്പറുകൾ നിന്ന് ലാൻസ് നായിക് അർബാസ് ഖാൻ ശിപായി സെയ്‌ത് ഖാൻ (04 നോർത്തേൺ ലൈറ്റ് ഇൻഫൻട്രിയിൽ നിന്ന്) തിരിച്ചറിഞ്ഞു.

ജൂൺ 08: സർതേജ് അസീസിന്‍റെ ന്യൂഡൽഹി സന്ദർശനത്തെ കുറിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ജൂൺ 10: ജാറ്റ് റെജിമെന്‍റിലെ 10 സൈനികരുടെ വികൃതമാക്കിയ മൃതദേഹങ്ങൾ പാകിസ്ഥാൻ തിരികെ നൽകി.

ജൂൺ 11: ജനുവരിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റം ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഹെലികോപ്റ്റർ പ്രദേശത്തിന്‍റെ മുഴുവൻ വീഡിയോയും ചിത്രീകരിച്ചു.

ജൂൺ 11: 13 ബോഗികളുള്ള മൂന്ന് ട്രെയിനുകൾ വീതമാണ് കൊഹാട്ടിൽ നിന്ന് സൈനികരെയും ആയുധങ്ങളും NWFP യിൽ എത്തിച്ചതെന്ന് റിപ്പോർട്ട്.

ജൂൺ 12: ഇന്ത്യ – പാക് വിദേശകാര്യമന്ത്രിമാരുടെ ചർച്ചകളിൽ തീരുമാനമായില്ല. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ചർച്ചകൾക്കായി ന്യൂഡൽഹിയിലെത്തി. എൽഒസിക്ക് അപ്പുറത്തുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പാകിസ്ഥാൻ ആദ്യം പിൻവലിക്കണമെന്ന് വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് പറഞ്ഞു.

ജൂൺ 13: ഇന്ത്യൻ സൈന്യം (രജ്‌പുത്താന റൈഫിൾസ്) പോയിന്‍റ് 4590 ടോലോലിങ് പിടിച്ചെടുത്തു. ദേശീയപാതയെ അഭിമുഖീകരിക്കുന്ന ഏറ്റവും അടുത്ത സ്ഥലമാണിത്. കനത്ത ഷെല്ലാക്രമണത്തിനിടയിൽ വാജ്പേയി കാർഗിൽ സന്ദർശിച്ചു.

ജൂൺ 15: കാർഗിലിൽ നിന്ന് പിന്മാറാൻ പാക്‌ പ്രസിഡന്‍റ് നവാസ് ഷെരീഫിനോട് യുഎസ് പ്രസിഡന്‍റ് ബിൽ ക്ലിന്‍റണ്‍ അഭ്യർഥിച്ചു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് ബീജിങ് സന്ദർശിച്ച് ചൈനീസ് നേതാക്കളെ വിവരമറിയിച്ചു.

ജൂൺ 20: ടോളോലിങ് വിജയം, സേനാംഗങ്ങൾ പോയിന്‍റ് 5140 പിടിച്ചെടുത്തു. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് ജി-8 ആവശ്യപ്പെട്ടു.

ജൂൺ 24: 'ആവശ്യമെങ്കിൽ, പരമോന്നത ദേശീയ താൽപ്പര്യം കണക്കിലെടുത്ത് നമുക്ക് നിയന്ത്രണ രേഖ (LOC) മറികടക്കാം, പക്ഷേ തീരുമാനം മന്ത്രിസഭയുടേതാണ്' - ഇന്ത്യൻ ചീഫ് ഓഫ് ആർമി സ്‌റ്റാഫ് ജനറൽ വി പി മാലിക് പറഞ്ഞു.

ജൂൺ 27, 28: പാകിസ്ഥാൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പോയിന്‍റ് 4700 ഇന്ത്യൻ സൈന്യം (ഗർവാൾ റൈഫിൾസ്) പിടിച്ചെടുത്തു. പാകിസ്ഥാൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള ഇതിന്‍റെ പടിഞ്ഞാറുള്ള പ്രദേശത്തിലും (നോൾ, ത്രീ പിംപിൾസ്, ലോൺ ഹിൽ) രജ്‌പുത്താന റൈഫിൾസ് ആക്രമണം നടത്തി.

ജൂൺ 29: "ഞങ്ങൾ ഞങ്ങളുടെ വ്യവസ്ഥകൾക്കനുസരിച്ച് യുദ്ധം അവസാനിപ്പിക്കും. ശത്രുക്കളാണ് യുദ്ധം ആരംഭിച്ചത്, എന്നാൽ അവസാന വെടിയുതിർക്കേണ്ടത് ഞങ്ങളാണ്" - ഇന്ത്യൻ കരസേന മേധാവി പറഞ്ഞു.

ജൂലൈ 1: സൈന്യം പോയിൻ്റ് 4700 ഉം അതിനോട് ചേർന്നുള്ള മൂന്ന് പോയിന്‍റുകളും പിടിച്ചെടുത്തു. പാക് അധിനിവേശം ദ്രാസ് സബ് സെക്‌ടർ നിയന്ത്രണ രേഖയിൽ നിന്ന് 1.5 കിലോമീറ്ററായി ചുരുങ്ങി.

ജൂലൈ 1: ബറ്റാലിക്കിലെ ദ്രാസിലെ പ്രധാന സ്ഥാനങ്ങൾ തിരിച്ചുപിടിച്ചതായി (പോയിന്‍റ് 5100) സൈനിക വക്താവ് കേണൽ ബിക്രം സിങ് പറഞ്ഞു. ഇതുവഴി 2,3,4,5,6, 7 പാകിസ്ഥാന്‍റെ നോർത്തേൺ ലൈറ്റ് ഇൻഫൻട്രി ബറ്റാലിയനുകളിലെ സൈനികരെ തിരിച്ചറിഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള ആണവ ആക്രമണം നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് ജൂലൈ 1 പ്രധാനമന്ത്രി വാജ്‌പേയി അറിയിച്ചു.

ജൂലൈ 3-4: ടൈഗർ ഹിൽ തിരിച്ചുപിടിച്ചു.

ജൂലൈ 4: പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്‌ച നടത്തി.

ജൂലൈ 7: പോയിന്‍റ് 4875 ഉം അതിനോടൊപ്പമുള്ള അഞ്ച് പോയിന്‍റുകളും ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു.

ജൂലൈ 08: ദ്രാസ് സെക്‌ടറിലേക്ക് പാകിസ്ഥാൻ ശക്തിപ്പെടുത്തൽ നടത്തുന്നു. യുദ്ധം രൂക്ഷവും രക്തരൂക്ഷിതവുമാണെന്ന് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 92 പാകിസ്ഥാൻ സൈനികരും 38 ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടു. മരണപ്പെട്ടവർ നോർത്തേൺ ലൈറ്റ് ഇൻഫൻട്രിയിൽ നിന്നുള്ള പാകിസ്ഥാൻ റെഗുലർമാരാണെന്ന് കേണൽ ബിക്രം സിങ് പറഞ്ഞു.

ജൂലൈ 11: ദ്രാസ് സെക്‌ടറിലെ ടൈഗർ ഹില്ലും 6 മുതൽ 7 വരെയുള്ള പ്രദേശങ്ങളും ഇന്ത്യൻ ആർമിയുടെ കീഴിലായി.

ജൂലൈ 11: ബറ്റാലിക് സെക്‌ടർ തിരിച്ചുപിടിച്ചു.

ജൂലൈ 12: വാജ്‌പേയിയുമായി ചർച്ച നടത്തി നവാസ് ഷെരീഫ്. സൈനികരെ യുദ്ധമുഖത്ത് നിന്ന് പിൻവലിക്കുമെന്ന് നവാസ് ഷെരീഫ് ടെലിവിഷനിൽ പറഞ്ഞു.

ജൂലൈ 14: ഓപ്പറേഷൻ വിജയ് അഭിമാന വിജയമെന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി. പാകിസ്ഥാനുമായുള്ള ചർച്ചയ്ക്ക് സർക്കാർ വ്യവസ്ഥകൾ ഏർപ്പെടുത്തി.

പാക് സൈന്യത്തിന് നിയന്ത്രണ രേഖയ്ക്കപ്പുറത്തേക്ക് പിൻമാറാൻ സമയം നൽകി. വെള്ളിയാഴ്‌ച രാവിലയോടെ പിന്മാറിയില്ലെങ്കിൽ തോക്കുകൾ ഉത്തരം നൽകുമെന്ന് പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

1999 ജൂലൈ 26: കാർഗിൽ യുദ്ധം അവസാനിച്ചെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ത്യൻ ഡിജിഎംഒ ഒരു പത്രസമ്മേളനത്തിൽ കാർഗിൽ ജില്ലയിൽ നിന്ന് എല്ലാ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയതായി അറിയിച്ചു.

കാർഗിൽ യുദ്ധത്തിന്‍റെ ചെലവ്

  • സാമ്പത്തിക ചെലവ് : കാർഗിൽ യുദ്ധത്തിന്‍റെ പ്രതിദിന ചെലവ് 30 കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. 1999 - 2000 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ചെലവിൽ മൊത്തം 4000 മുതൽ 5000 കോടി രൂപ വരെ വർധിച്ചതായി കണക്കാക്കുന്നു.
  • ശാരീരിക നഷ്‌ടം: കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്ക് 26 ഉദ്യോഗസ്ഥരെ നഷ്‌ടപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. യുദ്ധത്തിൽ 527 സൈനികർ കൊല്ലപ്പെടുകയും 1,363 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
  • പാകിസ്ഥാൻ: 745 (45 ഉദ്യോഗസ്ഥർ 700 സൈനികർ).

Also Read: അതിര്‍ത്തി കടന്നെത്തി, പിന്നാലെ അധീനപ്പെടുത്തി; മഞ്ഞില്‍ 'മറഞ്ഞി'രുന്ന് പാകിസ്ഥാന്‍റെ ചതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.