കൊൽക്കത്ത: ആർജി കർ മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്‌ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തി പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട്. ശ്യാം ബസാറിൽ നിന്ന് ധരംതലയിലേക്കാണ് മാർച്ച് നടത്തിയത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
ഇന്ന് (ഓഗസ്റ്റ് 28) രാവിലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയും ചേർന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ഓൺലൈൻ യോഗം ചേര്‍ന്നു. ഡോക്‌ടർമാരുടെയും ആരോഗ്യ പരിപാലന വിദഗ്‌ധരുടെയും സുരക്ഷയ്ക്ക് ആവശ്യമായ അടിയന്തര നടപടികളെക്കുറിച്ചും യോഗത്തില്‍ ചർച്ച ചെയ്‌തു.
ഓഗസ്റ്റ് 9നാണ് മെഡിക്കല്‍ കേളജില്‍ ഡോക്‌ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഡോക്‌ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചത്.
Also Read: ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗക്കൊല; പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യൻ ഡോക്‌ടർമാർ