ETV Bharat / bharat

സംഭാൽ മസ്‌ജിദ് സർവേ സംഘർഷം; അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ പ്രഖ്യാപിച്ച് ഗവർണർ - JUDICIAL COMMISSION IN SAMBHAL

സംഭവം ആസൂത്രിത ഗൂഢാലോചനയാണോ എന്ന് കമ്മീഷൻ പരിശോധിക്കും.

SAMBHAL MASJID SURVEY VIOLENCE  JUDICIAL COMMISSION IN SAMBHAL ROW  സംഭാല്‍ മസ്‌ജിദ് സര്‍വ്വേ അക്രമം  ഉത്തര്‍പ്രദേശ്‌ മസ്‌ജിദ് സര്‍വ്വേ
UP Governor Anandiben Patel, Sambhal protest (ANI)
author img

By ETV Bharat Kerala Team

Published : Nov 29, 2024, 12:38 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലുണ്ടായ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ രൂപീകരിച്ച് ഉത്തർപ്രദേശ്. ഗവർണർ ആനന്ദിബെൻ പട്ടേലാണ് ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിച്ചത്.

അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ദേവേന്ദ്ര കുമാർ അറോറയാണ് അന്വേഷണ കമ്മീഷനെ നയിക്കുന്നത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരും കമ്മീഷനില്‍ ഉൾപ്പെടുന്നു. സംഭവം ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് കമ്മീഷൻ പരിശോധിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് കമ്മീഷനോട് നിർദേശിച്ചിരിക്കുന്നത്. സമയം നീട്ടി നല്‍കണമെങ്കില്‍ സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. പൊതുതാത്പര്യങ്ങൾ നിറവേറ്റുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി സമഗ്ര അന്വേഷണമുണ്ടാകണമെന്നും ഗവർണർ പറഞ്ഞു.

അക്രമ സംഭവം ആസൂത്രിതമാണോ എന്നതുള്‍പ്പടെ പ്രധാനമായ നാല് മേഖലകളിലാണ് കമ്മീഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംഭവത്തിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും കമ്മീഷന്‍ വിശകലനം ചെയ്യും. ഭാവിയിൽ സമാന സംഭവങ്ങൾ തടയുന്നതിനുള്ള നടപടികൾക്കും കമ്മീഷന്‍ ശുപാർശകൾ നൽകും.

നവംബര്‍ 24ന് ആണ് ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദിൽ സർവേ നടത്താൻ എത്തിയ സംഘത്തിനു നേരെ കല്ലേറുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധത്തില്‍ പരിക്കേറ്റു.

സംഭാൽ നഗരത്തിലെ ഷാഹി ജുമാ മസ്‌ജിദ്‌ ക്ഷേത്രം തകർത്ത് പണിതതാണെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് ഹർജി സമർപ്പിച്ചത്. തുടര്‍ന്ന് സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കുകയായിരുന്നു. നവംബർ 19 ന് സംഘം ആദ്യ സര്‍വേ നടത്തിയിരുന്നു. രണ്ടാം സര്‍വേയ്ക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

Also Read: 'സംഭാലിൽ കണ്ടത് സർക്കാരിന്‍റെ പക്ഷപാതിത്വം'; ബിജെപിക്കെതിരെ വിമർശനവുമായി രാഹുലും പ്രിയങ്കയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.