ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഹിന്ദുമത പഠന കേന്ദ്രം തുടങ്ങാന്‍ തീരുമാനം. ഇതിനൊപ്പം ബുദ്ധ-ജൈന മത പഠനവകുപ്പുകളുമുണ്ടാകും. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കി.
സംസ്‌കൃത, ഇന്‍ഡിക് പഠന വകുപ്പുകളുടെ കീഴിലാകും ഈ മൂന്ന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനത്തിന് ജെഎന്‍യു നിര്‍വാഹക സമിതി നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. മെയ് 29ന് നടന്ന യോഗത്തിലാണ് ഇക്കാര്യം അംഗീകരിച്ചത്.
2020ലെ ദേശീയ വിദ്യാഭ്യാസനയവും ഇന്ത്യന്‍ വൈജ്ഞാനിക സംവിധാനം സര്‍വകലാശാലയില്‍ നടപ്പാക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ ജെഎന്‍യു ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് കൊണ്ടാണ് പുതിയ പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍വകലാശാല കഴിഞ്ഞ വര്‍ഷം തന്നെ ഹിന്ദു പഠന കേന്ദ്രം ആരംഭിച്ചിരുന്നു. ഇപ്പോഴിവിടെ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നല്‍കുന്നുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്.
നേരത്തെ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ ബുദ്ധമത പഠന കേന്ദ്രം ഉണ്ട്. സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് സ്റ്റഡീസ് ഇന്‍ ബുദ്ധിസം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി മാര്‍ച്ചില്‍ ലഭിച്ചു. 35 കോടിയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്.