ശ്രീനഗർ: ജമ്മു കശ്‌മീരിലെ വോട്ടെണ്ണൽ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത് ബിജെപിയുടെ നിർദേശപ്രകാരമാണെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്‌തി. ബിജെപിക്ക് അനുകൂലമായിട്ടുളളതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നതെന്നും അവർ പറഞ്ഞു.
"ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) ബിജെപിക്ക് അനുകൂലമായിട്ടുളളതാണ് നടപ്പിലാക്കുന്നത്. ഞാൻ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അവർ അനാവശ്യമായി പോളിങ് തീയതി മാറ്റുകയുണ്ടായി. ബിജെപിയുടെയും അവരുടെ അനുബന്ധ പാർട്ടികളുടെയും ഇഷ്‌ടപ്രകാരമാണ് എല്ലാം നടക്കുന്നത്"- മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു.
"1987-ൽ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. കൃത്രിമം കാണിച്ചത് നിരവധി രക്തച്ചൊരിച്ചിലിലേക്കാണ് നയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു"- അവർ കൂട്ടിച്ചേര്‍ത്തു. വഖഫ് പ്രോപ്പർട്ടി ആക്‌ടിലെ ഭേദഗതി മുസ്ലീങ്ങളെ പിരിച്ചുവിടുന്നതാണ് ലക്ഷ്യമിടുന്നതെന്നും മെഹ്‌ബൂബ മുഫ്‌തി അഭിപ്രായപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസമാണ് ജമ്മു കാശ്‌മീരിലെ വോട്ടെണ്ണല്‍ തീയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. നേരത്തെ, ഒക്‌ടോബർ 4ന് നിശ്ചയിച്ചിരുന്ന വോട്ടെണ്ണല്‍ എട്ടിലേക്കാണ് മാറ്റിയത്.
Also Read: 'വിജയിച്ചാലും തീരുമാനങ്ങളൊന്നും നടപ്പാക്കാനാകില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല': മെഹബൂബ മുഫ്‌തി