ETV Bharat / bharat

'കമൽനാഥ്‌ ബിജെപിയിലേക്കില്ല, ഗൂഢാലോചനയുടെ ഭാഗം'; മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി - ജിതു പട്വാരി

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി

Kamal Nath  Jitu Patwari  കമൽനാഥ്‌  ജിതു പട്വാരി  കോണ്‍ഗ്രസ്‌
Jitu Patwari
author img

By ETV Bharat Kerala Team

Published : Feb 19, 2024, 10:07 AM IST

ഭോപാൽ (മധ്യപ്രദേശ്‌): മുതിർന്ന കോണ്‍ഗ്രസ്‌ നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തളളി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി. കമൽനാഥ്‌ എങ്ങും പോവുന്നില്ലെന്ന് തന്നോട് പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഞായറാഴ്‌ച (18.02.24) മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (Jitu Patwari About Kamal Nath Party Switch Suspence)

ബിജെപി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും ഒരു വ്യക്തിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുകയുമാണ്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഗൂഢാലോചനയുടെ ഭാഗമാണ്. താൻ കോൺഗ്രസുകാരനാണെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞതായി പട്‌വാരി പിടിഐയോട് പറഞ്ഞു.

ഗാന്ധി കുടുംബവുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം അചഞ്ചലമാണ്. കോൺഗ്രസിന്‍റെ പ്രത്യയശാസ്‌ത്രത്തിനൊപ്പം ജീവിച്ച അദ്ദേഹം അവസാനം വരെ പാർട്ടിയിൽ തുടരുമെന്ന് തന്നോട് പറഞ്ഞതായി പട്‌വാരി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഈ വിഷയം ശരിയായ സമയത്ത് സംസാരിക്കുമെന്നും താൻ പറഞ്ഞത് അദ്ദേഹത്തിന് വേണ്ടിയായിരുന്നെന്നും എന്തുകൊണ്ടാണ് കമല്‍ നാഥ് തൻ്റെ ഭാഗം പറയാത്തത് എന്ന ചോദ്യത്തിനുളള മറുപടിയായി പട്‌വാരി പറഞ്ഞു.

കമൽനാഥും മകനും ചിന്ദ്വാര എംപിയുമായ നകുൽ നാഥും ശനിയാഴ്‌ച ഉച്ചയോടെ രാജ്യതലസ്ഥാനത്തെത്തിയിരുന്നു. നകുൽ നാഥ് തന്‍റെ സോഷ്യൽ മീഡിയയിലെ ബയോയിൽ നിന്ന് കോൺഗ്രസ് എന്ന ഭാഗം ഒഴിവാക്കിയത് അഭ്യൂഹങ്ങൾക്ക് തിരികൊളുത്താൻ കാരണമായി. അച്ഛനും മകനും ഭരണകക്ഷിയായ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ കമൽനാഥിന്‍റെ വിശ്വസ്‌തരായ അരഡസനോളം മധ്യപ്രദേശ് എംഎൽഎമാർ ഞായറാഴ്‌ച ഡൽഹിയിലെത്തിയിരുന്നു.

തൻ്റെ രാഷ്ട്രീയ യാത്ര ആരംഭിച്ച പാർട്ടിയെ കമൽനാഥ്‌ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ പഴയ സുഹൃത്തും പാർട്ടി സഹപ്രവർത്തകനുമായ ദിഗ്‌വിജയ സിംങ് ഭോപ്പാലിൽ വച്ച് പറഞ്ഞു. അതേസമയം കമൽനാഥിന്‍റെ അടുത്ത സുഹൃത്തായ കോൺഗ്രസ് നേതാവ് സജ്ജൻ സിങ് വർമ ​​കമൽനാഥുമായി ഡൽഹിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. താൻ അദ്ദേഹവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ലോക്‌സഭ സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സജ്ജൻ സിങ് പറഞ്ഞു. മധ്യപ്രദേശിലെ 29 ലോക്‌സഭ സീറ്റുകളിൽ ജാതി സമവാക്യങ്ങൾ എന്തായിരിക്കുമെന്ന് കണ്ടെത്തുന്നതിലാണ് തന്‍റെ ശ്രദ്ധയെന്ന് കമൽനാഥ്‌ പറഞ്ഞിരുന്നെന്ന് സജ്ജൻ സിങ് വ്യക്തമാക്കി.

ALSO READ:കോൺഗ്രസിന്‍റെ 2024 ഒരുക്കം : ഗെലോട്ട്, ബാഗേല്‍, കമൽനാഥ് എന്നിവരുടെ 'ഭാവി' തീരുമാനിക്കാന്‍ ഖാര്‍ഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.