ETV Bharat / bharat

പ്രാണ പ്രതിഷ്‌ഠ; മെഡിക്കല്‍ കോളജ് അടച്ചിടുമോ? വിധി പറഞ്ഞ് മദ്രാസ് ഹൈക്കോടതി - അയോധ്യ രാമക്ഷേത്രം

Ayodhya Ram temple : രാമക്ഷേത്ര ഉദ്‌ഘാടനം പ്രമാണിച്ച് പുതുച്ചേരി ജിപ്‌മറിൽ അവധി പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കാേടതിയിൽ നൽകിയ ഹർജിയിൽ വിധി. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കോടതി. എല്ലാവര്‍ക്കും കൃത്യസമയത്ത് ചികിത്സ നൽകുമെന്ന് കേന്ദ്രം.

Madras High Court  Madras HC on Puducherry JIPMER  അയോധ്യ പ്രതിഷ്‌ഠ ജിപ്‌മർ അവധി  അയോധ്യ രാമക്ഷേത്രം  Ayodhya Ram temple
jipmer-time-changed-for-ayodhya-ram-temple-occasion
author img

By ETV Bharat Kerala Team

Published : Jan 21, 2024, 5:13 PM IST

Updated : Jan 21, 2024, 5:44 PM IST

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ വേണ്ടി നാളെ പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റിസർച്ച് ഹോസ്പിറ്റലിൽ (JIPMER) സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അവധി പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കാേടതിയിൽ നൽകിയ ഹർജിയിൽ വിധി (JIPMER time Changed for Ayodhya Ram Temple Occasion ). ഉച്ചയ്‌ക്ക് 2.30 വരെയാണ് ആശുപത്രി അടച്ചിടും എന്നായിരുന്നു അറിയിപ്പ്. അത്യാഹിത വിഭാഗങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പെതുജനങ്ങൾ ആശുപത്രിയുടെ ഈ നിലപാടിനെതിരെയും കേന്ദ്രസർക്കാറിനെതിരെയും ഹർജി നൽകുകയായിരുന്നു.

രോഗികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമുണ്ടാകരുതെന്നാണ് ഹൈക്കോടതി അറിയിച്ചത്. രാവിലെ 11 മണിക്ക് ശസ്‌ത്രക്രിയക്ക് നിർദേശിച്ച രോഗിക്ക് ഉച്ചയ്‌ക്ക് ശേഷം വന്ന് ശസ്‌ത്രക്രിയ നടത്തുമോ എന്നാ ഹർജിക്കാരുടെ ചോദ്യത്തിന് നാളെ ഒരു രോഗിക്കും ശസ്‌ത്രക്രിയക്ക് നിർദേശിച്ചിട്ടില്ല എന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡ്വ. എ ആർ എൽ സുന്ദരേശൻ മറുപടി നൽകി.

ശസ്‌ത്രക്രിയക്ക് നിർദേശിച്ചുകഴിഞ്ഞാൽ കൃത്യസമയത്ത് ചികിത്സ നൽകും. സ്‌കാനിംഗ്, ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൃത്യമായി തുറന്നുപ്രവർത്തിക്കും. അപകടത്തിൽപ്പെട്ട് ആരെങ്കിലും ചികിത്സ തേടി എത്തിയാൽ ചികിത്സ നൽകാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു.

നാളെ ആശുപത്രി അടഞ്ഞുകിടക്കുമെങ്കിലും അടിയന്തര ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതുകൊണ്ട് കേസ് അവസാനിച്ചതായി മദ്രാസ് ഹൈക്കാേടതി ഹർജിയിൽ വിധി പറഞ്ഞു.

അതേ സമയം പ്രതിഷ്‌ഠ ദിനത്തിൽ അവധി പ്രഖ്യാപിച്ചിരുന്ന ഡൽഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ അവധി റദ്ദാക്കി. എയിംസ് നാളെയും പതിവ് പോലെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്ത ഉച്ചയ്ക്ക് രണ്ടര വരെ ആശുപത്രിയുടെ ഒപി അടക്കമുള്ള എല്ലാ സേവനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

അവശ്യ സേവന പരിധിയില്‍ വരുന്ന എയിംസിന് അവധി നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും എയിംസ് പുറത്തുവിട്ട പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീവ്രപരിചരണ വിഭാഗമടക്കമുള്ളവ പ്രവര്‍ത്തിക്കും. നാളെയാണ് അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങ്. ഇതോടനുബന്ധിച്ച് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Last Updated : Jan 21, 2024, 5:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.