റാഞ്ചി/സെറൈകേല: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം, ഹത ഏരിയയിലെ അനുയായികളെ കണ്ടതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഏഴ് ദിവസത്തിനകം പൂർണചിത്രം പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ (ഓഗസ്‌റ്റ് 20) രാത്രി മുതൽ സറായ്കേലയിലെ ചംപെയ് സോറൻ്റെ വസതിയിൽ അദ്ദേഹത്തിൻ്റെ അനുയായികൾ എത്തിയിരുന്നു. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, നേരത്തെ താൻ ജാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായതിന് ശേഷം അപമാനിതനായത് വിവരിക്കാൻ കഴിയാത്ത വിധം മനസ് വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയായിരിരുന്നു ചംപെയ് സോറൻ്റെ രോഷം മുഴുവനും.
ചംപെയ് സോറൻ്റെ ഈ പ്രഖ്യാപനത്തോടെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. എന്നാൽ, പാർട്ടിയുടെ പേര് എന്തായിരിക്കുമെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചില ബിജെപി നേതാക്കളുമായി ചംപെയ് സോറൻ ബന്ധപ്പെട്ടുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
Also Read: വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; അധികാരത്തിലെത്തുന്നത് മൂന്നാം തവണ