ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അസ്ഥാനത്താക്കി ജാർഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് സംസ്ഥാനത്ത് വീണ്ടും ഭരണത്തുടര്‍ച്ച. ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി മിന്നും പ്രകടനമാണ് ജാർഖണ്ഡില്‍ കാഴ്‌ചവച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
81 നിയമസഭാ സീറ്റുകളുള്ള ജാർഖണ്ഡിൽ ഇന്ത്യ മുന്നണി 56 സീറ്റുകള്‍ നേടി. ഹേമന്ത് സോറന്‍റെ ജെഎംഎം പാര്‍ട്ടി 34 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് 16 സീറ്റുകളും നേടി. ആർജെഡി നാല് സീറ്റും സിപിഐഎംഎൽ രണ്ട് സീറ്റിലും വിജയിച്ചു. ബർഹെയ്‌ത് സീറ്റിൽ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹേമന്ത് സോറന്‍ വിജയിച്ച് കയറിയത്.
അതേസമയം, എൻഡിഎയ്‌ക്ക് 24 സീറ്റുകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ബിജെപി 21 സീറ്റില്‍ വിജയിച്ചു. എജെഎസ്‌യു, ജെഡിയു, എൽജെപി പസ്വാൻ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതമാണ് ലഭിച്ചത്. ജാർഖണ്ഡ് ലോക്‌താന്ത്രിക് ക്രാന്തികാരി മോർച്ച പാര്‍ട്ടിയും ഒരു സീറ്റില്‍ വിജയിച്ചു.