ETV Bharat / bharat

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക്, ഹേമന്ത് സോറന്‍റെ രണ്ട് മന്ത്രിമാര്‍ പിന്നില്‍ - JHARKHAND ASSEMBLY ELECTION 2024

51 സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു

JMM  INDIA ALLIANce  hemanth soren  Assembly election 2024
CM Hemant Soren(Left) and BJP's Gamliyel Hembrom (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 2:17 PM IST

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം മൃഗീയ ഭൂരിപക്ഷത്തിലേക്ക് എന്ന് സൂചന. ഇന്ത്യ സഖ്യവും എന്‍ഡിഎയും തമ്മിലായിരുന്നു. 81 അംഗ നിയമസഭയിലെ പ്രധാന പോരാട്ടം. 51 സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുന്നുണ്ട്. 28 ഇടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് ലീഡ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ത്യ സഖ്യം വിജയം ഉറപ്പിച്ചതോടെ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വിജയാഘോഷങ്ങളിലേക്ക് കടന്നു.

അതേസമയം ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ ഭൂരിപക്ഷത്തില്‍ ഏറെ പിന്നിലാണ്. ഗാര്‍ഹ്വ നിയമസഭ മണ്ഡലത്തിലെ ജെഎംഎം സ്ഥാനാര്‍ത്ഥി മിതലേഷ് ഠാക്കൂറാണ് വളരെ പിന്നിലായിരിക്കുന്നതിലൊരാള്‍. ബിജെപി സ്ഥാനാര്‍ത്ഥി സത്യേന്ദ്ര തിവാരിയാണ് ഇവിടെ മുന്നേറുന്നത്. അന്‍പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു.

ജാര്‍ഖണ്ഡിലെ ജനങ്ങള്‍ ഇന്ത്യ മുന്നണിയില്‍ വിശ്വാസം അര്‍പ്പിച്ചെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.

Also Read: മഹാരാഷ്‌ട്രയില്‍ അധികാരമുറപ്പിച്ച് മഹായുതി, ചൊവ്വാഴ്‌ച സത്യപ്രതിജ്ഞയ്ക്ക് സാധ്യത; മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സസ്‌പെൻസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.