ETV Bharat / bharat

രാജസ്ഥാനിലെ കോട്ടയിൽ ജെഇഇ പരീക്ഷാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ജാർഖണ്ഡിലെ ജംഷഡ്‌പൂർ സ്വദേശിയായ പരിണീത് റോയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്

Student Found Dead In Kota  JEE Aspirant Suspicious Death  ജെഇഇ പരീക്ഷാർത്ഥി മരിച്ച നിലയിൽ  എന്‍ട്രന്‍സ് കോച്ചിങ്ങ് കോട്ട
Student Found Dead In Kota
author img

By ETV Bharat Kerala Team

Published : Feb 16, 2024, 10:58 PM IST

കോട്ട (രാജസ്ഥാൻ): :ഇന്ത്യയുടെ എന്‍ട്രന്‍സ് കോച്ചിങ്ങ് ആസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയില്‍ ജോയിൻ്റ് എൻട്രൻസ് പരീക്ഷയ്ക്ക് (JEE) തയ്യാറെടുക്കുന്ന വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ജാർഖണ്ഡിലെ ജംഷഡ്‌പൂർ സ്വദേശിയായ രാജീവ് രഞ്ജന്‍റെ മകൻ പരിണീത് റോയാണ് (18) മരിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഭവാനി സിംങ് ഇൻഡ പറഞ്ഞു (JEE Aspirant Suspicious Death At Kota In Rajasthan).

മരിച്ച വിദ്യാർത്ഥി ജവഹർ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. പരിണീത് റോയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സുഹൃത്തുക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും വ്യാഴാഴ്‌ച അദ്ദേഹം മരിച്ചതായി ഡോക്‌ടർ അറിയിച്ചെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി പരിണീത് റോയ് പഴയ രാജീവ് ഗാന്ധി നഗറിലെ പേയിംഗ് ഗസ്‌റ്റ്‌ സ്ഥാപനത്തിൽ താമസിച്ച് ജെഇഇ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നു. പരിണീതിന് ഇത്തവണ പന്ത്രണ്ടാം ക്ലാസ്‌ ബോർഡ് പരീക്ഷയും ഉണ്ടായിരുന്നു. അതേസമയം അടുത്തിടെ ജെഇഇ മെയിൻസിനും അദ്ദേഹം ഹാജരായിരുന്നു. മരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യം പെട്ടെന്ന് വഷളായെന്നും പുലർച്ചെ ഒരു മണിക്ക് അവന്‌ ശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ പരിണീത് സുഹൃത്തുക്കളെ വിളിച്ചിരുന്നു. എന്നാൽ ഈ സമയം പരിണീതിന്‍റെ ആരോഗ്യം വഷളാവുകയും വായിൽ നിന്ന് രക്തം ഒലിച്ചിറങ്ങാൻ തുടങ്ങുകയും ചെയ്‌തു. സുഹൃത്തുക്കൾ അവനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പക്ഷേ ഡോക്‌ടർമാർ അവന്‍റെ മരണം സ്ഥിരീകരിച്ചെന്നും ജവഹർ നഗർ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ ലക്ഷ്‌മൺ ലാൽ മെഹ്റ വ്യക്തമാക്കി.

മകന്‍റെ മരണവാർത്തയറിഞ്ഞ്‌ പിതാവായ രാജീവ് രഞ്ജൻ കോട്ടയിലെത്തിയതായാണ് സൂചന. അന്തരിച്ച മകൻ ജെഇഇ മെയിൻ പരീക്ഷയിൽ 98 ശതമാനത്തിലധികം മാർക്ക് നേടിയിട്ടുണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ മകന് ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും രാജീവ് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്‌ച പുലർച്ചെ നാലരയോടെ മൃതദേഹം എംബിഎസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.