ETV Bharat / bharat

ബിഹാറിലെ പട്‌നയിൽ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു - JDU leader shot dead in Patna - JDU LEADER SHOT DEAD IN PATNA

വിവാഹ സത്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ജെഡിയു നേതാവ് സൗരഭ് കുമാർ വെടിയേറ്റ് മരിച്ചു

JDU LEADER SHOT DEAD  വെടിയേറ്റ് മരിച്ചു  JDU LEADER  പട്‌ന ബീഹാർ
ബിഹാറിലെ പട്‌നയിൽ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു
author img

By ETV Bharat Kerala Team

Published : Apr 25, 2024, 9:46 AM IST

പട്‌ന (ബിഹാർ) : ബുധനാഴ്‌ച (ഏപ്രിൽ 24) രാത്രി പട്‌നയിൽ ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് സൗരഭ് കുമാറിനെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചുകൊന്നു. സൗരഭ് കുമാർ വിവാഹ സത്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ജെഡിയു നേതാവിന് ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു.

"സൗരഭ് കുമാർ തന്‍റെ സുഹൃത്തുക്കളോടൊപ്പം ഒരു റിസപ്‌ഷനിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടെ നിന്ന് മടങ്ങുന്ന വഴി മോട്ടോർ സൈക്കിളിൽ വന്ന അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവയ്‌ക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, നേതാവിന്‍റെ കൂടെയുണ്ടായിരുന്ന മുൻമുൻ കുമാർ എന്നയാൾക്കും പരിക്കേറ്റു.

അവരെ കങ്കർബാഗ് ഉമയിലേക്ക് കൊണ്ടുപോയി. എന്നാൽ, അപ്പോഴേക്കും സൗരഭ് കുമാർ മരിച്ചിരുന്നു" - എസ്‌ഡിപിഒ മസൗർഹി കനയ്യ സിംഗ് പറഞ്ഞു. അജ്ഞാതരായ അക്രമികൾക്കായി തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ALSO READ : ഇന്ത്യ ഗേറ്റിന് സമീപം ഐസ്‌ക്രീം കച്ചവടക്കാരൻ കുത്തേറ്റു മരിച്ചു ; പ്രതി ഒളിവിൽ - MURDER AT DELHI

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.