ETV Bharat / bharat

പൂഞ്ചില്‍ ഗുരുദ്വാര പരിസരത്ത് സ്‌ഫോടനം; പ്രദേശത്ത് കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചു - blast outside Gurudwara in Poonch - BLAST OUTSIDE GURUDWARA IN POONCH

സ്‌ഫോടനത്തെത്തുടർന്ന് ഇവിടെ ഒരു മതിൽ തകർന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

POONCH GURUDWARA  JAMMU KASHMIR  BLAST  HEAVY SECURITY
J-K: Security deployed after blast outside Gurudwara in Poonch
author img

By ETV Bharat Kerala Team

Published : Mar 27, 2024, 11:15 AM IST

പൂഞ്ച് ഗുരുദ്വാര മഹന്ത് സാബ് സ്‌ഫോടനം; പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു

ജമ്മുകശ്‌മീര്‍ : പൂഞ്ചിലെ ഗുരുദ്വാര മഹന്ത് സാബിന് പുറത്ത് സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അതിർത്തി പട്ടണത്തിൽ അനിഷ്‌ട സംഭവം അരങ്ങേറിയത്. സ്‌ഫോടനം ഉണ്ടായത് മുതല്‍ പ്രദേശവാസികള്‍ കൂടുതല്‍ പരിഭ്രാന്തരായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സേനാവിന്യാസം (Security deployed after blast outside Gurudwara in Poonch).

പൂഞ്ചിലെ ഗുരുദ്വാര മഹന്ത് സാബിന് പുറത്ത് ചൊവ്വാഴ്‌ച (26-03-2024) രാത്രി 11 മണിയോടെയാണ് സ്‌ഫോടനം നടന്നത്. ആരാധനാലയം കൂടിയുള്ള പൂഞ്ചിലെ ജില്ല ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായെങ്കിലും പരിക്കുകളൊന്നും ആര്‍ക്കും റിപ്പോർട്ട് ചെയ്‌തിട്ടില്ല. സ്‌ഫോടനം തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

അടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുനിന്നും സ്‌ഫോടനം എന്നു തോന്നിക്കുന്ന വലിയ ശബ്‌ദം കേട്ട് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊട്ടിത്തെറിയുടെ ശബ്‌ദം വളരെ ഉച്ചത്തിലായതിനാൽ നാട്ടുകാർ പരിഭ്രാന്തരായി നാലുപാടും ഓടുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സ്ഫോടനത്തിന് ശേഷം സുരക്ഷ സേന കുറ്റകൃത്യം നടന്ന സ്ഥലം സീൽ ചെയ്‌തു.

സ്‌ഫോടനത്തെത്തുടർന്ന് ഇവിടത്തെ ഒരു മതിൽ തകർന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കൈകൊണ്ട് നിർമ്മിച്ച അസംസ്‌കൃത വസ്‌തുക്കള്‍ സ്‌ഫോടന സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയെ കുറിച്ച് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു (Security deployed after blast outside Gurudwara in Poonch).

സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്‌പി) ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്‌ഫോടനം നടന്ന പ്രദേശത്തുള്ള കെട്ടിടങ്ങളുടെ ചുവരുകളിൽ ചില പിളർപ്പ് കണ്ടതായി അവർ പറഞ്ഞു.

സ്‌ഫോടനത്തിൻ്റെ നിജസ്ഥിതി അന്വേഷിക്കാൻ ഫൊറൻസിക് വിദഗ്‌ധർക്കൊപ്പം പൊലീസും സൈനികരും സംഭവസ്ഥലത്തെത്തിയിരുന്നു. ഭീകരർ ചൈനീസ് ഗ്രനേഡ് എറിഞ്ഞതിനെ തുടർന്നാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഫൊറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ സ്‌ഫോടനത്തിൻ്റെ സ്വഭാവം വ്യക്തമാകുകയുള്ളൂ. പ്രദേശത്ത് എല്ലാ ഭാഗത്തുനിന്നും തെരച്ചിൽ തുടരുകയാണ്. കൂടുതല്‍‌ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും, വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും പിടികൂടാന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.