ETV Bharat / bharat

ഗന്ദർബാൽ ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ ഭീകരര്‍; ജമ്മു കശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവർണർ - JK LG ON GANDERBAL TERROR ATTACK

വടക്കൻ കശ്‌മീരിലെ ബന്ദിപ്പോര മേഖലയിലൂടെയാണ് ഇവര്‍ നുഴഞ്ഞു കയറാൻ സാധ്യതയുള്ളത് എന്നും ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിന്‍ഹ പറഞ്ഞു.

JAMMU KASHMIR LG MANOJ SINHA  GANDERBAL TERRORIST ATTACK  കശ്‌മീര്‍ ഗന്ദർബാൽ ഭീകരാക്രമണം  ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ
Tunnel in Ganderbal, Manoj Sinha (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 22, 2024, 9:13 AM IST

ശ്രീനഗര്‍: കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ 2 ഭീകരവാദികളെന്ന് ജമ്മു കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. വടക്കൻ കശ്‌മീരിലെ ബന്ദിപ്പോര മേഖലയിലൂടെയാണ് ഇവര്‍ നുഴഞ്ഞുകയറാൻ സാധ്യതയെന്നും മനോജ് സിന്‍ഹ പറഞ്ഞു.

ശ്രീനഗർ-ലേ ദേശീയ പാതയിലെ ടണൽ നിർമ്മാണം നടക്കുന്ന ഗന്ദർബാലില്‍ ഞായറാഴ്‌ച നടന്ന ഭീകരാക്രമണത്തില്‍ 7 പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്‌ടറും ആറ് തൊഴിലാളികളുമാണ് ആക്രമണത്തിന് ഇരയായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജോലി കഴിഞ്ഞ് തൊഴിലാളികളും മറ്റ് ജീവനക്കാരും ക്യാമ്പിലേക്ക് മടങ്ങിയപ്പോഴാണ് ആക്രമണമുണ്ടയത്. ഭീകരരെ കണ്ടെത്തി വധിക്കാന്‍ പൊലീസിനും മറ്റ് സുരക്ഷ സേനകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മനോജ് സിൻഹ പറഞ്ഞു.

Also Read: 'കശ്‌മീര്‍ പാകിസ്ഥാനാവില്ല'; തങ്ങളെ അന്തസോടെ ജീവിക്കാന്‍ അനുവദിക്കൂ'; ഗണ്ഡേർബാൽ ഭീകരാക്രമണത്തെ അപലപിച്ച് ഫാറൂഖ് അബ്‌ദുള്ള

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.