ETV Bharat / bharat

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സൗന്ദര്യമത്സരമല്ല; ജയറാം രമേശ് - Jairam Ramesh about bjp - JAIRAM RAMESH ABOUT BJP

നാഗാലാൻഡിലും രാജ്യത്തും ജനാധിപത്യം നിലനിർത്തുന്ന ഒരേയൊരു പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ജനാധിപത്യത്തിൻ്റെ ഭാവിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

JAIRAM RAMESH  LOKSABHA ELECTION 2024  ജയറാം രമേശ്  PM NARENDRA MODI
CONGRESS STANDS COMMITTED TO UNITY, BJP WANTS ARTIFICIAL UNIFORMITY SAID JAIRAM RAMESH
author img

By PTI

Published : Apr 10, 2024, 8:37 AM IST

ദിമാപൂർ (നാഗാലാഡ്) : ബിജെപി "കൃത്രിമ ഏകത്വം" ആഗ്രഹിക്കുന്നുവെന്നും അതേസമയം കോൺഗ്രസ് പാർട്ടി "ഐക്യ"ത്തിന് പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് ചൊവ്വാഴ്‌ച (മാർച്ച് 9) പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും. മാത്രമല്ല ഐക്യവും ഏകത്വവും തമ്മിലുള്ള യുദ്ധം ആയിരിക്കും ഈ തെരഞ്ഞെടുപ്പ് എന്നും കോൺഗ്രസ് സ്ഥാനാർഥി എസ് സുപോങ്‌മെറൻ ജമീറിന്‍റെ പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ദിമാപൂരിലെ കോൺഗ്രസ് ഭവനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപിയും സഖ്യകക്ഷികളും കൃത്രിമമായ ഏകീകരണം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തിന്‍റെ വൈവിധ്യം ആഘോഷിച്ച് ഐക്യം ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '1963 ൽ നാഗാലാൻഡ് സംസ്ഥാനം രൂപീകരിച്ചപ്പോൾ ആർട്ടിക്കിൾ 371 (എ) ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു, നാഗാലാൻഡിന് പ്രത്യേക വ്യവസ്ഥകൾ നൽകുന്ന ആർട്ടിക്കിളാണത്. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിൽ നിന്ന് 370-ാം അനുച്‌ഛേദം ബിജെപി നീക്കം ചെയ്‌തത് ആക്രമണത്തിന് വഴിയൊരുക്കിയിരുന്നു.

2015ൽ ഇന്ത്യ ഗവൺമെന്‍റും എന്‍എസ്‌സിഎന്‍-ഐഎമ്മും തമ്മിൽ കരാർ ഒപ്പുവച്ചു. ഒമ്പത് വർഷങ്ങൾ കടന്നുപോയിട്ടും കരാറിന്‍റെ വിശദാംശങ്ങൾ ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. തെരഞ്ഞെടുപ്പ് ഒരു പരിഹാരത്തിനാണെന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്‌ദാനം ചെയ്തെങ്കിലും ഇന്നും ആശയക്കുഴപ്പം മാത്രം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അവർ നാഗാലാൻഡിലെ ജനങ്ങളെ വിഡ്ഢികളാക്കി'യെന്നും അദ്ദേഹം പറഞ്ഞു.

'സംസ്ഥാനത്തെ 60 എംഎൽഎമാരും സർക്കാരിൽ ചേർന്നതോടെ ഇതാണോ ജനാധിപത്യമെന്ന് അദ്ദേഹം സംശയിച്ചു. നാഗാലാൻഡിലും രാജ്യത്തും ജനാധിപത്യം നിലനിർത്തുന്ന ഒരേയൊരു പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്, ഞങ്ങൾ ഒരിക്കലും ബിജെപിയുമായി വിട്ടുവീഴ്‌ച ചെയ്യില്ല. ജനാധിപത്യത്തിൻ്റെ ഭാവിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പെ'ന്നും അദ്ദേഹം വ്യക്തമാക്കി.

നാഗാലാൻഡിലെ എല്ലാ പ്രദേശങ്ങളും വികസനം കാണണമെന്നും നാഗാലാൻഡിലെ ജനങ്ങളുടെ രാഷ്‌ട്രീയ അഭിലാഷങ്ങൾ നിറവേറ്റപ്പെടണമെന്നും വികസനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണമെന്ന് പാർട്ടി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങൾ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നതായി തോന്നുന്നു, ഇത് മോശം ഭരണത്തിന്‍റെ പ്രതിഫലനമാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രാദേശിക വികസനം സന്തുലിതമാക്കുകയും സംസ്ഥാനത്തിനുള്ളിലെ പ്രാദേശിക വികസനം സന്തുലിതമാക്കുകയും വേണമെന്നും, അദ്ദേഹം സൂചിപ്പിച്ചു.

"ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സൗന്ദര്യമത്സരമല്ല" എന്ന് പറഞ്ഞ അദ്ദേഹം, തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ പാർട്ടികളും പാർട്ടി ആശയങ്ങളും പരിപാടികളും തമ്മിലുള്ളതാണെന്നും പറഞ്ഞു. നമ്മുടേത് വ്യക്തി കേന്ദ്രീകൃത ജനാധിപത്യമല്ല, പാർട്ടി കേന്ദ്രീകൃതമാണ്. ജനവിധി ലഭിക്കുമ്പോൾ എല്ലാ പാർട്ടികളും ഒരുമിച്ച് ഇരുന്ന് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളായ ഇന്ത്യയും വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ജയറാം രമേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ALSO READ : പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുന്നതാണ് മോദി ഗ്യാരണ്ടി: നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മമത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.