ഡൽഹി: രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങൾ വഴി തിരിച്ച് വിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. തന്‍റെ സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ജയ്റാം രമേശ് മോദി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ പച്ചക്കറികളുടെ വില 15 മുതൽ 60 ശതമാനം വരെ വർധിച്ചതായുള്ള റിപ്പോര്‍ട്ടും ജയ്റാം രമേശ് പങ്കുവെച്ചു.
മോദിയെ അഹങ്കാചാര്യ എന്ന് വിശേഷിപ്പിച്ചായിരുന്നു ജയ്റാം രമേശിന്‍റെ കുറിപ്പ്. രാജ്യത്ത് മൂന്നിൽ ഒരാൾക്ക് ഈ വർഷം ജോലി നഷ്‌ടപ്പെടും എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. അതേസമയം 57 ശതമാനം ആളുകളും പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കാകുലരാണ്. പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ, സംഘർഷങ്ങൾ എന്നിവയുടെ വർദ്ധനവ് കാരണം ഇന്ത്യയിലെ ഓരോ വ്യക്തിയും നീതികേടിന് കീഴില്‍ കഷ്‌ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും, ജനങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കുറിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തുടർച്ചയായ 12 ദിവസങ്ങൾക്ക് ശേഷം ചെറിയ ഇടവേള എടുത്തിരുന്നു. ഞായറാഴ്‌ച (28.01.24) ഉച്ചയ്ക്ക് പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരിയിൽ നിന്നും പദയാത്ര പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.