ETV Bharat / bharat

'ജഡ്‌ജിമാർ രാജകുമാരന്മാരോ പരമാധികാരികളോ അല്ല': ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് - CJI DY CHANDRACHUD AT J20 SUMMIT - CJI DY CHANDRACHUD AT J20 SUMMIT

കോടതിയുടെ അന്തിമ വിധിയും അതിലേക്കുള്ള വഴിയും സുതാര്യവും നിയമ വിദ്യാഭ്യാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ മനസിലാക്കാന്‍ കഴിയുന്നതാവണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.

J20 SUMMIT IN BRAZIL  D Y CHANDRACHUD  CHIEF JUSTICE OF INDIA  J20 SUMMIT
DY Chandrachud (Source: ETV Bharat Net work)
author img

By ETV Bharat Kerala Team

Published : May 15, 2024, 3:54 PM IST

റിയോ/ന്യൂഡൽഹി: ജഡ്‌ജിമാർ രാജകുമാരന്മാരോ പരമാധികാരികളോ അല്ലെന്നും അവർ സേവനദാതാക്കളും സമൂഹങ്ങളെ അവകാശങ്ങൾ ഉറപ്പിക്കാന്‍ പ്രാപ്‌തരാക്കുന്നവരാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. 'സാമ്രാജ്യങ്ങൾ' അടിച്ചേൽപ്പിക്കുന്നതല്ല നമ്മുടെ കോടതികളെന്നും ജനാധിപത്യ വ്യവഹാര ഇടങ്ങളായി അവ പുനർവിഭാവനം ചെയ്‌തിരിക്കുന്നുവെന്നും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ജെ-20 ഉച്ചകോടിയുടെ ആഭിമുഖ്യത്തിൽ ബ്രസീലിലെ റിയോയിൽ 'ഡിജിറ്റൽ പരിവർത്തനവും സാങ്കേതിക വിദ്യയുടെ ഉപയോഗവും ജുഡീഷ്യൽ കാര്യക്ഷമതയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തിമ വിധിയും അതിലേക്കുള്ള വഴിയും സുതാര്യവും നിയമവിദ്യാഭ്യാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ മനസിലാക്കാന്‍ കഴിയുന്നതും, എല്ലാവർക്കും ഒപ്പം നടക്കാൻ കഴിയുന്നത്ര വിശാലവും ആയിരിക്കണം. കൊവിഡ് 19 നമ്മുടെ കോടതി സംവിധാനങ്ങളുടെ അതിരുകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ കാര്യക്ഷമതയെക്കുറിച്ച് പറയുമ്പോൾ, ജഡ്‌ജിയുടെ കാര്യക്ഷമതമാത്രമല്ല, സമഗ്രമായ ഒരു ജുഡീഷ്യൽ പ്രക്രിയയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യണമെന്ന് സിജെഐ ഊന്നിപ്പറഞ്ഞു. "ഫലങ്ങളിൽ മാത്രമല്ല, ഈ പ്രക്രിയകളിലും കാര്യക്ഷമത അടങ്ങിയിരിക്കുന്നു- ഇത് സ്വതന്ത്രവും ന്യായവുമായ ഹിയറിങ് ഉറപ്പാക്കുന്നു"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതികൾ ഒരു "ഷാഡോ ഫംഗ്‌ഷൻ" നിർവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അവ സമൂഹത്തിന് മാർഗനിർദേശങ്ങൾ സൃഷ്‌ടിക്കുന്നു. "കോടതികളും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം വ്യക്തിഗത കേസുകളിലെ ഫലങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. കോടതി വിധിയുമായുള്ള ആരോഗ്യപരമായ ഇടപെടലും ഇതില്‍ ഉള്‍പ്പെടുന്നു" സിജെഐ പറഞ്ഞു.

എല്ലാ സാമൂഹിക അസമത്വങ്ങൾക്കും സാങ്കേതികവിദ്യ ഒറ്റമൂലിയല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എഐ പ്രൊഫൈലിംഗ്, വ്യക്തികളെ കളങ്കപ്പെടുത്തൽ, തെറ്റായ വിവരങ്ങൾ, സെൻസിറ്റീവ് വിവരങ്ങളുടെ തുറന്നുകാട്ടൽ എന്നിവ പോലുള്ള സങ്കീർണ്ണമായ പ്രശ്‌നങ്ങൾ, സൂക്ഷമമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊവിഡ് -19 പാൻഡെമിക്കിന് ശേഷവും, ഹൈബ്രിഡ് ഹിയറിംഗുകൾ ഇന്ത്യയിലെ കോടതികളുടെ സവിശേഷതയായി തുടരുകയാണ്. എന്നിരുന്നാലും, ഡിജിറ്റൽ വിഭജനം, ഒരേ തർക്കത്തിൽ കക്ഷികൾ തമ്മിലുള്ള പ്രാതിനിധ്യ അസമത്വം, കുറഞ്ഞ കണക്റ്റിവിറ്റിയുള്ള ലൊക്കേഷനുകൾ എന്നിവയാണ് നമ്മൾ പരിഹരിക്കേണ്ട മറ്റ് ചില തടസ്സങ്ങൾ, സിജെഐ പറഞ്ഞു.

"വെർച്വൽ ഹിയറിംഗുകൾ സുപ്രീം കോടതിയിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിച്ചു. കോടതിയിൽ ഹാജരാകാൻ കഴിയാത്ത ആളുകൾക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ ഹാജരാകാനുള്ള ഇടം അതുവഴി തുറന്നു. ശാരീരിക വൈകല്യമുള്ളവർ, ഗർഭിണികൾ, തുടങ്ങിയവർക്ക് ഇപ്പോൾ വെര്‍ച്വല്‍ പ്രവേശനം സാധ്യമാണ്.

ALSO READ: ഇന്ത്യയുടെ കൂറുമാറ്റ നിരോധന നിയമത്തിൻ്റെ ദൗർഭാഗ്യകരമായ യാഥാർഥ്യം; ഭാവിയെന്ത്?

കോടതിമുറിയിൽ 750,000-ത്തിലധികം കേസുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ കേട്ടിട്ടുണ്ട് ”- സിജെഐ പറഞ്ഞു. സുപ്രിം കോടതിയിലെ സുപ്രധാന ഭരണഘടനാ കേസുകളുടെ നടപടികൾ യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേക്ഷണം ചെയ്യും. ഇതുവഴി ഭരണഘടനാപരമായ ചർച്ചകൾ എല്ലാ പൗരന്മാരുടെയും വീടുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.