ETV Bharat / bharat

അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ച് ഇന്ത്യന്‍ സേനകള്‍: ഐഎൻഎസ് വിക്രമാദിത്യയിലും സിയാച്ചിനിലും പരിശീലനം - International Yoga Day 2024

author img

By ETV Bharat Kerala Team

Published : Jun 21, 2024, 3:06 PM IST

അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ പങ്കാളികളായി ഇന്ത്യൻ സൈന്യം. ആരോഗ്യകരമായ ജീവിതത്തിൻ്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് യോഗ അഭ്യസിച്ചത്. ശ്രദ്ധേയമായി വിമാന വാഹിനി കപ്പലിലെയും സിയാച്ചിനിലെയും യോഗ ആഭ്യാസം.

INDIAN MILITARY CELEBRATES YOGA DAY  YOGA DAY CELEBRATION IN INDIA  യോഗ ദിനം ആഘോഷിച്ച് സൈന്യം  യോഗ ദിനം ആഘോഷിച്ച് നാവിക സേന
ITBP Personnel Perform Yoga ((Screen grab from ANI video on X))
യോഗ ദിനം ആചരിച്ച് ഇന്ത്യന്‍ സേന (ANI)

ഹൈദരാബാദ്: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ഇന്ത്യൻ സായുധ സേനയും സുരക്ഷ ഉദ്യോഗസ്ഥരും. ഇന്ത്യയുടെ ഭീമാകാരമായ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലാണ് സംഘം യോഗ അഭ്യസിച്ചത്. അതിരാവിലെയാണ് സംഘം യോഗാഭ്യാസം തുടങ്ങിയത്.

ഇന്ത്യന്‍ സേനയുടെ യോഗ ദിനാചരണം ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായുള്ള യോഗയുടെ പ്രാധാന്യം ഊന്നിപറയുന്നു. മാത്രമല്ല, നാവികസേനാംഗങ്ങൾക്കൊപ്പം യോഗ പരിശീലനത്തില്‍ കുട്ടികളും പങ്കാളികളായി. വടക്കൻ അതിർത്തിയിലെയും കിഴക്കൻ ലഡാക്കിലെയും വെല്ലുവിളി ഉയർത്തുന്ന മഞ്ഞുമലകളിൽ നിന്നുള്ള ഇന്ത്യൻ സൈനികരും യോഗ ചെയ്‌തുകൊണ്ട് അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചു.

പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം സൈനിക ഉദ്യോഗസ്ഥര്‍ മാത്രമല്ല, അതിർത്തി രക്ഷ സേന (ബിഎസ്എഫ്) പോലുള്ള അർധ സൈനിക വിഭാഗങ്ങളും ആഘോഷിച്ചു. അമൃത്‌സറിലെ ജോയിൻ്റ് ചെക്ക് പോസ്റ്റിൽ ബിഎസ്എഫ് ജവാൻമാർ യോഗ ചെയ്‌തു. ഇന്ത്യയുടെ പ്രതിരോധ-സുരക്ഷ സേനകള്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത് ശാരീരിക ക്ഷമതയിലും മാനസിക പ്രതിരോധത്തിലും യോഗയുടെ സാർവത്രിക നേട്ടങ്ങളുടെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു.

ALSO READ: അന്താരാഷ്‌ട്ര യോഗ ദിനം | 'ഭൂതകാലത്തെ ഒഴിവാക്കാം, വർത്തമാനകാലത്ത് ജീവിക്കാം, ആഗോള നന്മയ്ക്കായി യോഗ ചെയ്യാം': പ്രധാനമന്ത്രി ശ്രീനഗറിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.