ശ്രീ ഗംഗാ നഗർ : രാജസ്ഥാനില്‍ ഇന്ത്യന്‍ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട പാകിസ്ഥാൻ പൗരനെ ഫ്ലാഗ് മീറ്റിംഗിന് ശേഷം പാകിസ്ഥാന് കൈമാറി.മാർച്ച് 7ന് രാത്രി രാജസ്ഥാനിലെ ശ്രീ ഗംഗാ നഗർ ജില്ലയിലെ കെസ്രിസിംഗ്‌പൂര്‍ സുന്ദര്പുര ഔട്ട്പോസ്റ്റിന് സമീപം പാകിസ്ഥാൻ പൗരൻ നുഴഞ്ഞു കയറാൻ ശ്രമിക്കുകയായിരുന്നു.
സുരക്ഷാസേന മുന്നറിയിപ്പ് നല്‍കിയെങ്കിലും മുപ്പതുകാരനായ ഇയാള്‍ വകവെച്ചില്ലെന്ന് ബിഎസ്എഫ് രാജസ്ഥാൻ ഫ്രോണ്ടിയർ വക്താവ് പറഞ്ഞു. തുടര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു.
ഒമ്പത് റൗണ്ട് വെടിയുതിർത്തെന്ന് രാജസ്ഥാൻ ഫ്രോണ്ടിയർ വക്താവ് പറഞ്ഞു പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിഎസ്എഫും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് ബിഎസ്എഫും പൊലീസും ചേര്‍ന്ന് തിരച്ചിലും നടത്തിയിരുന്നു.
കൊല്ലപ്പെട്ട സിവിലിയനെ പാകിസ്ഥാന്‍ പൗരനായി അംഗീകരിക്കാൻ പാകിസ്ഥാൻ റേഞ്ചേഴ്സ് ആദ്യം വിസമ്മതിച്ചതായി വൃത്തങ്ങൾ അറിയിക്കുന്നു. എന്നാൽ ഫ്ലാഗ് മീറ്റിംഗിന് ശേഷം കൊല്ലപ്പെട്ടയാളെ പാകിസ്ഥാൻ ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ നാല് പേരാണ് ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ അനുപ്ഗഡിൽ നിന്ന് രണ്ടുതവണയും റൈസിംഗ് നഗറിൽ നിന്ന് ഒരു തവണയും ശ്രീഗംഗാനഗർ സെക്‌ടറിൽ നിന്ന് ഒരു തവണയും നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു.
Also Read : വെള്ളവും ബീഡിയും സിഗരറ്റും നേര്‍ച്ച അര്‍പ്പിക്കുന്ന യുദ്ധസ്‌മാരകം; ബിഎസ്എഫിന്‍റെ കീഴിലാണ് അപൂര്‍വ സ്‌മാരകം