ETV Bharat / bharat

ചൂടില്‍ ഇന്ത്യ വെന്തുരുകുന്നു; ഉഷ്‌ണതരംഗം കൂടുതല്‍ ബാധിച്ചത് ഈ പ്രായക്കാരെ; മരണത്തിലേക്ക് വരെ നയിക്കാം, കേരളത്തിനും മുന്നറിയിപ്പ്

ഓരോ വർഷവും ദിവസേന ശരാശരി എട്ട് പേര്‍ ഉഷ്‌ണതരംഗത്തിന് വിധേയരായിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു

HEATWAVE  REPORT ON INDIA  HEATWAVE KERALA INDIA  LANCET REPORT
A girl uses a scarf to protect herself from the heat (ANI)
author img

By ETV Bharat Kerala Team

Published : 3 hours ago

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദശകത്തില്‍ ഉഷ്‌ണതരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ശിശുക്കളെയും 65 വയസിനും അതിന് മുകളില്‍ പ്രായമുള്ളവരെയുമാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ലാൻസെറ്റ്. ഓരോ വർഷവും ദിവസേന ശരാശരി എട്ട് പേര്‍ ഉഷ്‌ണതരംഗത്തിന് വിധേയരായിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. 1990-1999 കാലത്തെ അപേക്ഷിച്ച് ശിശുക്കളിൽ 47 ശതമാനവും മുതിർന്നവരിൽ 58 ശതമാനവും ഉഷ്‌ണതരംഗത്തിന് വർധനവ് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള ലാൻസെറ്റ് കൗണ്ട്‌ഡൗണിന്‍റെ പുതിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

2023 ൽ മാത്രം ഇന്ത്യയിലെ ജനങ്ങള്‍ ഏകദേശം 2,400 മണിക്കൂർ അല്ലെങ്കിൽ 100 ​​ദിവസത്തേക്കെങ്കിലും മിതമായതോ ഉയർന്നതോ ആയ ഉഷ്‌ണതരംഗത്തിന് വിധേയരായതായും ലാൻസെറ്റ് കണ്ടെത്തി. നടക്കാനിറങ്ങുന്നവരും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നുവരെയുമാണ് ഉഷ്‌ണതരംഗം ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയും (WHO), ലോക കാലാവസ്ഥാ സംഘടനയും (WMO) ഉൾപ്പെടെ ആഗോളതലത്തിൽ 57 അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നും യുഎൻ ഏജൻസികളിൽ നിന്നുമുള്ള 122 വിദഗ്‌ധര്‍ തയ്യാറാക്കിയ ലാൻസെറ്റിന്‍റെ എട്ടാം വാർഷിക റിപ്പോർട്ടില്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

29-ാമത് യുഎൻ കോൺഫറൻസ് അഥവാ 'COP29' ന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഉഷ്‌ണതംരഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള ഓരോ രാജ്യത്തിന്‍റെയും വിവരങ്ങള്‍ കൂടി മനസിലാക്കാനാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

താപനിലയിലുള്ള വര്‍ധനവിന്‍റെ സാമ്പത്തിക ആഘാതങ്ങൾ കണക്കാക്കുമ്പോൾ 2023-ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനനഷ്‌ടം ബാധിച്ചത് കാർഷിക മേഖലയിലാണെന്നും റിപ്പോർട്ടില്‍ കണ്ടെത്തി. 71.9 ബില്യൺ ഡോളറിലധികം നഷ്‌ടമുണ്ടായെന്നാണ് കണക്കുകൂട്ടല്‍. ഇത് 1990-1999 കാലഘട്ടത്തിനേക്കാള്‍ 50 ശതമാനം കൂടുതലാണ്.

വര്‍ഷംതോറും ജനങ്ങളുടെ ആരോഗ്യം അപകടത്തില്‍

ഓരാ വര്‍ഷം കഴിയുംതോറും കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്നും സാരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നും വിദഗ്‌ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പോലെ തന്നെ വലിയ ഭീഷണി ഉയര്‍ത്തുന്നവയാണ് ഫോസില്‍ ഇന്ധനങ്ങളെന്നും ലാൻസെറ്റ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് ഉയർന്ന അളവിലുള്ള വായു മലിനീകരണത്തിലേക്ക് നയിക്കുന്നു, ഇത് ശ്വസന, ഹൃദയ, ഉപാപചയ, ന്യൂറോളജിക്കൽ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യത വർധിപ്പിച്ചെന്നും പഠനത്തില്‍ കണ്ടെത്തി. പുനരുപയോഗത്തിലേത്ത് മാറുകയാണെങ്കില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും അതുവഴി ഹരിതഗൃഹ വാതക ഉദ്‌വമനം ലഘൂകരിക്കുകയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുമെന്നും ലാൻസെറ്റിലെ വിദഗ്‌ധര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയില്‍ ഉള്‍പ്പെടെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ ഇരട്ടിയോളം വര്‍ധിച്ചു. 2014-2023 കാലയളവിൽ, കോളറ പോലുള്ള രോഗങ്ങൾ പരത്തുന്ന വിബ്രിയോ രോഗാണുക്കൾ പകരാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടായെന്നും, ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരം രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 1990-1999 കാലത്തെക്കാൾ 23 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

കേരളത്തിലും ഉഷ്‌ണതരംഗ മുന്നറിയിപ്പ്

കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്‌ണതരംഗം വരും വർഷങ്ങളിലും ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താപനില 2.7 ഡിഗ്രിവരെ വർധിച്ചേക്കാമെന്നും പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2020 മുതൽ 2100 വരെയുള്ള ഓരോ പത്ത് വർഷത്തിലും 0.17 മുതൽ 0.38 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ താപവർധനയുണ്ടാകുമെന്നും പഠനത്തിലുണ്ട്. ഇത് കടൽച്ചൂട് 28.5 ഡിഗ്രി സെൽഷ്യസ്‌ മുതൽ 30.7 ഡിഗ്രി സെൽഷ്യസ്‌ വരെ എന്ന നിലയിലെത്തിക്കും. സമുദ്രതാപം 28 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കാമെന്നും പഠനത്തില്‍ പറയുന്നു.

മരണത്തിലേക്ക് വരെ നയിക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

ഉഷ്‌ണതരംഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ചൂടുമായി അധികനേരം സമ്പര്‍ക്കത്തിലിരിക്കുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കാനും ഹൃദയസംബന്ധമായ രോഗങ്ങളും ശ്വാസകോശ രോഗങ്ങളും വരാന്‍ കാരണമാകും. കഠിനമായ ക്ഷീണവും അനുഭവപ്പെടാം. ഒരുപക്ഷേ അകാല മരണത്തിനു പോലും ഉഷ്‌ണതരംഗം കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read Also: 'യഥാര്‍ഥ ഹീറോ, ആ ധൈര്യത്തിന് സല്യൂട്ട്'; ഇന്ത്യൻ സൈന്യത്തിന് വഴികാട്ടാൻ ഇനി 'ഫാന്‍റം' ഇല്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.