ETV Bharat / bharat

കനത്ത മഴയില്‍ ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം; പരിഭ്രാന്തരായി യാത്രക്കാര്‍ - കാലവസ്ഥ വ്യതിയാനം

ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ആടിയുലഞ്ഞു, വെല്ലുവിളികള്‍ക്ക് നടുവിലും വിമാനം കൃത്യമായി ശ്രീനഗറില്‍ ലാന്‍ഡ് ചെയ്‌തു.

IndiGo Flight To Srinagar  ശ്രീനഗർ ജമ്മു കശ്‌മീർ  കാലവസ്ഥ വ്യതിയാനം  ഇൻഡിഗോ യാത്രക്കാർ
കനത്ത മഴയില്‍ ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം
author img

By ETV Bharat Kerala Team

Published : Feb 20, 2024, 4:06 PM IST

Updated : Feb 20, 2024, 4:19 PM IST

കനത്ത മഴയില്‍ ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം

ശ്രീനഗർ (ജമ്മു കശ്‌മീർ) : ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ആടിയുലഞ്ഞു(Indi Go flight To Srinagar Encounters Severe Turbulence Amidst Extreme Weather Conditions). വിമാനം നാവിഗേറ്റ് ചെയ്യുമ്പോൾ അന്തരീക്ഷത്തിനുണ്ടായ മാറ്റമാണ് യാത്രക്കാരില്‍ ഭയം സൃഷ്‌ടിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം ആടിയുലഞ്ഞത്.

തിങ്കളാഴ്‌ച വൈകിട്ട് 5.25ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 6E6125 എന്ന വിമാനമാണ് കനത്ത മഴയെ തുടർന്ന് ആടിയുലഞ്ഞത്. അപ്രതീക്ഷിതവും തീവ്രവുമായ ഈ കാലാവസ്ഥാമാറ്റം യാത്രക്കാരില്‍ ഭയം സൃഷ്‌ടിച്ചു. വിമാനം ആടി ഉലയുമ്പോള്‍ വിമാനത്തിനുള്ളിലെ ദൃശ്യങ്ങല്‍ യാത്രക്കാര്‍ പകര്‍ത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിമാനം കുലുക്കം തുടരുന്നതിനിടെ യാത്രക്കാർ സീറ്റുകളില്‍ മുറുകെപ്പിടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

കാശ്‌മീർ സേവാ സംഘ് തലവൻ ബാബ ഫിർദൗസും വിമാനത്തിൽ ഉണ്ടായിരുന്നു. തനിക്കും വിമാനത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന യാത്രക്കാര്‍ക്കും ഇത് രണ്ടാം ജന്മമാണെന്ന് ബാബ ഫിര്‍ദൗസ് പറഞ്ഞു.

ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനം 6E6125 വഴിയിൽ മോശം കാലാവസ്ഥയാണ് നേരിട്ടതെന്ന് എയർലൈൻ അവരുടെ പ്രസ്‌താവനയിൽ പറഞ്ഞു.ജീവനക്കാർ എല്ലാ പ്രവർത്തന പ്രോട്ടോക്കോളുകളും പാലിച്ചു, വിമാനം സുരക്ഷിതമായി ശ്രീനഗറിൽ ലാൻഡ് ചെയ്‌തു. പ്രതികൂല കാലാവസ്ഥ കാരണം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു എന്നും പ്രസ്‌താവനയിൽ പറയുന്നു. ക്രൂവിന്‍റെ പ്രവർത്തന പ്രോട്ടോക്കോളുകൾ പാലിക്കുന്നത് വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നും, ഒടുവിൽ ശ്രീനഗറിൽ സുരക്ഷിതമായ ലാൻഡിങ്ങിലേക്ക് നയിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സാഹചര്യം കൈകാര്യം ചെയ്‌തതിന് ഫ്ലൈറ്റ് ക്രൂവിന്‍റെ പ്രൊഫഷണലിസത്തെ യാത്രക്കാർ പ്രശംസിച്ചു. ഭയാനകമായ അനുഭവങ്ങൾക്കിടയിലും, വിമാനം ശ്രീനഗറിൽ വിജയകരമായി ഇറങ്ങിയത് യാത്രക്കാർക്ക് ആശ്വാസം നൽകി.

ALSO READ : വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചില്‍ സ്‌ക്രൂ; യാത്രക്കാരന്‍റെ പരാതിയില്‍ വിശദീകരണവുമായി ഇന്‍ഡിഗോ

Last Updated : Feb 20, 2024, 4:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.