ETV Bharat / bharat

സാങ്കേതിക തകരാർ; പറന്നുയർന്നതിന് പിന്നാലെ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി - അടിയന്തര ലാൻഡിങ്

ഇൻഡിഗോ 6E 7371 വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം റായ്‌പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്

emergency landing  Indigo flight  ഇൻഡിഗോ വിമാനം  അടിയന്തര ലാൻഡിങ്  റായ്‌പൂർ വിമാനത്താവളം
Indigo flight
author img

By ETV Bharat Kerala Team

Published : Mar 1, 2024, 3:47 PM IST

റായ്‌പൂർ : സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം റായ്‌പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6E 7371 വിമാനമാണ് വ്യാഴാഴ്‌ച പറന്നുയർന്ന് മിനിറ്റുകൾക്കകം അടിയന്തരമായി ഇറക്കിയത്. പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിൽ (ATC) ഇറങ്ങാൻ അനുമതി ചോദിക്കുകയും ശേഷം വിമാനം ലാൻഡ് ചെയ്യാൻ അനുവദിക്കുകയുമായിരുന്നു (Indigo Flight Made An Emergency Landing At Raipur Airport) .

ഇൻഡിഗോ 6E 7371 വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ആശങ്കാകുലരായിരുന്നു. റായ്‌പൂരിൽ നിന്നും ഭോപ്പാലിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർ വിമാനത്തിൽവച്ച് സീറ്റ് ബെൽറ്റ് തുറക്കാൻ തുടങ്ങുമ്പോളാണ് ക്രൂ അംഗം അടിയന്തരമായ ലാൻഡിങ്ങിനെക്കുറിച്ച് അറിയിച്ചത്.

അതേസമയം വിമാനം നേരിട്ട സാങ്കേതിക പ്രശ്‌നത്തിന് പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റായ്‌പൂരിൽ നിന്ന് ഭോപ്പാലിലേക്ക് പോകേണ്ട യാത്രക്കാർ ഇൻഡിഗോ ക്രൂ മെമ്പറുമായി സംസാരിച്ചിരുന്നു. അതേസമയം ഭോപ്പാലിൽ നിന്ന് മറ്റ്‌ വിമാനങ്ങൾ മാറിക്കയറാൻ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായി ഔഗ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.