ETV Bharat / bharat

സീറ്റിനടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് യാത്രക്കാരന്‍റെ പരാതി; ഇൻഡിഗോ എയര്‍ലൈന്‍ മണിക്കൂറുകള്‍ വൈകി - സീറ്റിനടിയില്‍ ബോംബ്

പരിശോധനയില്‍ സുരക്ഷാ വീഴ്‌ച ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. യാത്രക്കാരന്‍റെ പ്രവൃത്തിയ്ക്ക് പിന്നിലെ ഉദ്ദേശം എന്തെന്ന് അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ് .

Indigo flight  ഇൻഡിഗോ എയര്‍ലൈന്‍  ബോംബ് ഭീഷണി  സീറ്റിനടിയില്‍ ബോംബ്  Indigo flight delayed
Indigo flight delayed on Friday
author img

By ETV Bharat Kerala Team

Published : Jan 27, 2024, 4:59 PM IST

മുംബൈ: തന്‍റെ സീറ്റിനടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന യാത്രക്കാരന്‍റെ പരാതിയെ തുടര്‍ന്ന് വിമാനത്തില്‍ പരിശോധന. യാത്ര മണിക്കൂറുകളോളം വൈകി. വെള്ളിയാഴ്‌ച (26-01-2024) വൈകിട്ടോടെയായിരുന്നു സംഭവം. മുംബൈയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇൻഡിഗോ 6E 5264 എന്ന വിമാനത്തിലാണ് സംഭവം (IndiGo flight from Mumbai to Lucknow was delayed on Friday).

വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്ന സമയത്താണ് തന്‍റെ സീറ്റിനടിയിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരന്‍ വിളിച്ചു പറഞ്ഞത്. വിവരം ലഭിച്ചയുടൻ മുംബൈ പൊലീസും, എയർപോർട്ട് ഏജൻസികളും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ അന്വേഷണത്തിൽ സംശയാസ്‌പദമായ ഒരു വസ്‌തുവും കണ്ടെത്തിയിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു (A man said that there was a bomb under his seat).

മുംബൈ പൊലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 506 (2), 505 (1) (ബി) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. യാത്രക്കാരന്‍റെ പ്രവൃത്തിയ്ക്ക് പിന്നിലെ ഉദ്ദേശം എന്തെന്ന് അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.