ETV Bharat / bharat

'പൗരത്വം എല്ലാവര്‍ക്കും നല്‍കണം' ; നിയമത്തിനെതിരെ ശക്തമായി പോരാടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി - Indian Union Muslim League

വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പോരാടുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

Muslim League  IUML  P K Kunhalikutty  Citizenship Amendment Act
P K Kunhalikutty About Citizenship Amendment Act
author img

By ETV Bharat Kerala Team

Published : Mar 19, 2024, 5:51 PM IST

ന്യൂഡൽഹി : പൗരത്വ നിയമം നടപ്പാക്കുന്നതിനെതിരെ ശക്തമായി പോരാടുമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി (P. K. Kunhalikutty About Citizenship Amendment Act). പൗരത്വ ഭേദഗതി എന്നത് ഒരു വിഭാഗക്കാർക്ക് മാത്രമല്ല എല്ലാവർക്കും ഒരേപോലെ നടപ്പാക്കണം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമം നടപ്പിലാക്കുന്നത് നിർത്തിവയ്ക്കാ‌ൻ ആവശ്യപ്പെട്ടുള്ള 236 ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പ്രതികരണം.

കോടതി വിജ്ഞാപനം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എന്തിനാണ് സർക്കാർ ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നതിന് തിരക്ക് കൂട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൗരത്വ ഭേദഗതിയുടെ കേസ് കോടതിയിൽ നടക്കുന്നുണ്ട്. പക്ഷേ സർക്കാർ ഉത്തരവുമായി മുന്നോട്ട് പോകുന്നു. ഞങ്ങൾ അതിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്തുമെന്നും കോടതിയിൽ നിന്ന് അനൂകൂലമായ ഉത്തരവ് പ്രതീക്ഷിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി (PK Kunhalikutty )പറഞ്ഞു.

പൗരത്വം എല്ലാവർക്കും നൽകണം. അത് ചില വിഭാഗങ്ങള്‍ക്കായി മാത്രമല്ല നടപ്പാക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ (Lok Sabha Election 2024) ബിജെപിക്ക് പേടി തുടങ്ങിയതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് മുസ്‌ലിം ലീഗ്. പൗരത്വ ഭേദഗതി നിയമം വരുന്നത് വളരെയധികം ഉത്കണ്‌ഠ ഉളവാക്കുന്ന കാര്യമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് (Indian Union Muslim League) സെക്രട്ടറിയും എംപിയുമായ ഇ ടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also read : 'പൗരത്വ നിയമം ഉത്കണ്‌ഠ ഉളവാക്കുന്നത്'; ഭരണഘടനാ വിരുദ്ധമെന്ന് ലീഗ് നേതാക്കള്‍

അതേസമയം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ 18 ഹിന്ദു അഭയാർഥികൾക്ക് ഗുജറാത്ത് പൗരത്വം നൽകി. ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി ജില്ല കലക്‌ടറുടെ ഓഫീസിൽ വച്ച് നടന്ന ക്യാമ്പിലെ ചടങ്ങിലാണ് അഹമ്മദാബാദിൽ താമസമാക്കിയ പാകിസ്ഥാൻ ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.