ന്യൂഡൽഹി : 2001ലെ പാർലമെന്‍റ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു. ഭീകര ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. '2001ല്‍ ഈ ദിനത്തിൽ നമ്മുടെ പാർലമെന്‍റിനെ സംരക്ഷിച്ചു കൊണ്ട് ജീവൻ ബലിയർപ്പിച്ച ധീരന്മാർക്ക് ഞാൻ എന്‍റെ എളിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ധൈര്യവും നിസ്വാർഥ സേവനവും നമ്മളെ പ്രചോദിപ്പിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഷ്‌ട്രം അവരോടും അവരുടെ കുടുംബങ്ങളോടും അഗാധമായ നന്ദിയുള്ളവരാണ്. ഭീകരതയെ ചെറുക്കാനുള്ള രാജ്യത്തിന്‍റെ അചഞ്ചലമായ ദൃഢ നിശ്ചയം ഈ അവസരത്തില്‍ ഞാന്‍ ഉറപ്പിക്കുന്നു. ഭീകര ശക്തികൾക്കെതിരെ നമ്മുടെ രാഷ്‌ട്രം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പ്രസിഡന്‍റ് മുര്‍മു എക്‌സിൽ കുറിച്ചു.
I pay my humble tribute to the bravehearts who sacrificed their lives defending our Parliament on this day in 2001. Their courage and selfless service continue to inspire us. The nation remains deeply grateful to them and their families. On this day, I reiterate India's…
— President of India (@rashtrapatibhvn) December 13, 2024
ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർ രാജ്യത്തെ സേവനത്തിന് ജനങ്ങളെ എന്നും പ്രചോദിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.
2001 ഡിസംബർ 13നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്‍റ് ആക്രമണം ഉണ്ടാകുന്നത്. പാര്‍ലമെന്‍റ് ലേബല്‍ അംബാസഡര്‍ കാറില്‍ പാര്‍ലമെന്‍റ് പടിക്കല്‍ എത്തിയ ഭീകര സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ഡൽഹി പൊലീസ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർമാരായ ജഗദീഷ്, മത്ബാർ, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാൽ, ഹെഡ് കോൺസ്റ്റബിൾമാരായ ഓം പ്രകാശ്, ബിജേന്ദർ സിങ്, ഘൻശ്യാം സിപിഡബ്ല്യൂഡിയിലെ തോട്ടക്കാരനായ ദേശ്‌രാജ് എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം നൂറിലധികം പേരാണ് ഈ സമയം പാർലമെന്‍റ് മന്ദിരത്തില്‍ ഉണ്ടായിരുന്നത്. എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. പാകിസ്ഥാൻ പിന്തുണയുള്ള ലഷ്‌കർ-ഇ-തൊയ്‌ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
लोकतंत्र के मंदिर भारतीय संसद पर हुए आतंकी हमले में अपना सर्वस्व अर्पित करने वाले अमर जवानों को कोटि-कोटि नमन।
— Pushkar Singh Dhami (@pushkardhami) December 13, 2024
आपकी कर्तव्यनिष्ठा, अदम्य साहस, और सर्वोच्च बलिदान राष्ट्र के प्रति आपकी अटूट निष्ठा का प्रमाण है। आपकी शौर्य गाथा सदैव हमें राष्ट्र सेवा के लिए प्रेरित करती रहेगी। pic.twitter.com/3uDtAb1KIH
ഭീകരര്‍ക്ക് പാകിസ്ഥാനിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ) ഏജൻസിയുടെ നിർദേശ പ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും കണ്ടെത്തി. തുടര്‍ന്നാണ് ആക്രമണത്തില്‍ പങ്കുള്ള അഫ്‌സല്‍ ഗുരുവിനെ അടക്കം പിടികൂടുന്നത്. 2013ലാണ് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്.
Also Read: രണ്ട് മണിക്കൂറിനിടെ മൂന്ന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഡല്‍ഹിയില്‍ ശക്തമായ പരിശോധന