ETV Bharat / bharat

ഹൂതി ആക്രമണത്തില്‍ നിന്ന് ബ്രിട്ടീഷ് കപ്പലിനെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന ; രക്ഷാപ്രവര്‍ത്തനം നടത്തിയത് ഐഎൻഎസ് വിശാഖപട്ടണം

ഹൂതികളുടെ മിസൈല്‍ ആക്രമണം നേരിട്ട ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീയണച്ച് ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പല്‍. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാവിക സേനയുടെ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.

INS Visakhapatnam extinguished fire  MV Marlin Luanda Fire  ഹൂതി ആക്രമണം  ഐഎൻഎസ് വിശാഖപട്ടണം  എണ്ണക്കപ്പലിലെ തീയണച്ച് നാവികസേന
Indian Navy Extinguished Fire in Oil Tanker Hit by Houthis Missile
author img

By PTI

Published : Jan 28, 2024, 10:21 AM IST

ന്യൂഡൽഹി: ഹൂതികളുടെ മിസൈല്‍ ആക്രമണം നേരിട്ട ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീയണച്ച് ഇന്ത്യന്‍ നാവികസേന. ഐഎൻഎസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പലാണ് എണ്ണക്കപ്പലായ എംവി മാർലിൻ ലുവാണ്ടയുടെ രക്ഷക്കെത്തിയത്. ഈജിപ്‌തിൽ നിന്ന് സിങ്കപ്പൂരിലേക്ക് ചരക്കുമായി പോകവേയാണ് ഏദൻ കടലിടുക്കിൽ വച്ച് എംവി മാർലിൻ ലുവാണ്ട ഹൂതികളുടെ കപ്പൽ വേധ ബാലിസ്‌റ്റിക് മിസൈല്‍ ആക്രമണത്തിനിരയായത്. കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും ജീവനക്കാരായുണ്ടായിരുന്നു (Oil Tanker Hit by Houthis Missile).

വെള്ളിയാഴ്‌ച രാത്രി കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് നാവികസേന മിസൈൽ വേധ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തെ വിന്യസിക്കുകയായിരുന്നു. എംവി മാർലിൻ ലുവാണ്ടയിലെ ജീവനക്കാർക്കൊപ്പം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാവിക സേനയുടെ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. (INS Visakhapatnam).

വീണ്ടും തീ ഉണ്ടാകാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് നാവികസേന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വ്യാപാര കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യൻ നാവികസേന പ്രതിബദ്ധരാണെന്നും വിവേക് മധ്വാൾ പറഞ്ഞു.

എംവി മാർലിൻ ലുവാണ്ടയുടെ കോളിനോട് തങ്ങളുടെ ഐഎൻഎസ് വിശാഖപട്ടണം പടക്കപ്പല്‍ ഉടന്‍ പ്രതികരിച്ചതായും, കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി ജീവനക്കാരുമുണ്ടായിരുന്നുവെന്നും നാവികസേന നേരത്തെ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. "എംവി മാർലിൻ ലുവാണ്ടയുടെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കി, ഐഎൻഎസ് വിശാഖപട്ടണം അതിൻ്റെ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (എൻബിസിഡി) ടീമിനെ അഗ്നിശമന ഉപകരണങ്ങളോടൊപ്പം വിന്യസിച്ചു. ദുരന്തത്തിലകപ്പെട്ട കപ്പലിലെ തീയണയ്‌ക്കാന്‍ സഹായം നൽകും" - നേവി വ്യക്‌തമാക്കി.

അതേസമയം ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ തൊടുത്തുവിട്ട കപ്പൽ വേധ ബാലിസ്‌റ്റിക് മിസൈലാണ് എംവി മാർലിൻ ലുവാണ്ടയിൽ ഇടിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്‌കോം) അറിയിച്ചു. ജനുവരി 26ന് ഇറാൻ്റെ പിന്തുണയുള്ള ഹൂതി ഭീകരർ യെമനില്‍ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ഒരു കപ്പൽ വേധ ബാലിസ്‌റ്റിക് മിസൈൽ തൊടുത്തുവിട്ടതായും, മാർഷൽ ദ്വീപുകളുടെ പതാക വഹിക്കുന്ന എണ്ണക്കപ്പലായ എംവി മാർലിൻ ലുവാണ്ടയെ ആക്രമിച്ചതായും സെന്‍റ്‌കോെ പ്രസ്‌താവനയിൽ പറഞ്ഞു.

Also Read: അമേരിക്കൻ പ്രതിരോധ വകുപ്പിനുവേണ്ടിയുള്ള ചരക്കുകപ്പൽ ആക്രമിച്ച് ഹൂതികൾ ; നീക്കം പരാജയപ്പെടുത്തിയെന്ന് യുഎസ്

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒസിയോണിക്‌സ് സർവീസസിൻ്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് എംവി മാർലിൻ ലുവാണ്ട. സിംഗപ്പൂർ ആസ്ഥാനമായുള്ള ട്രാഫിഗുറ എന്ന കമ്പനിയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.

ചെങ്കടല്‍ സംഘര്‍ഷത്തില്‍ ആശങ്ക: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. മക്രോണിന്‍റെ ഇന്ത്യ സന്ദര്‍ശനവേളയിലായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്‌താവന. ചെങ്കടലില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും ചരക്കുനീക്കം നടത്താനുമുള്ള സാഹചര്യത്തെക്കുറിച്ചും, രാജ്യാന്തര നിയമങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരുരാഷ്ട്രത്തലവന്‍മാരും ആശങ്കപ്പെട്ടു.

ചെങ്കടലിലെ സംഘര്‍ഷങ്ങള്‍ ഇതിനോടകം സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ദ്ധിക്കാനിടയായ സാഹചര്യത്തെപ്പറ്റിയും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിലുണ്ടായ ആക്രമണത്തെ ഇരുരാഷ്‌ട്രത്തലവന്‍മാരും അപലപിക്കുകയും ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു.

Also Read: മുന്നറിയിപ്പ് അവഗണിച്ചു ; വീണ്ടും ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണവുമായി അമേരിക്ക

പോരാട്ടങ്ങളില്‍ മനുഷ്യ ജീവനുകള്‍ വന്‍തോതില്‍ നഷ്‌ടമാകുന്നതിനെ അപലപിക്കുന്നു. രാജ്യാന്തര മാനുഷിക മൂല്യങ്ങളെ മാനിക്കണം. മാനുഷികത മുന്‍നിര്‍ത്തി വെടിനിര്‍ത്തലിന് തയാറാകണമെന്നും ഇരുരാഷ്ട്രത്തലവന്‍മാരും അഭ്യര്‍ത്ഥിച്ചു. ഗാസയിലെ യുദ്ധബാധിത ജനതയ്ക്ക് സഹായം എത്തിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി (Gaza and Israel Conflicts).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.