ETV Bharat / bharat

'ജസ്‌റ്റിൻ ട്രൂഡോ മതതീവ്രവാദികള്‍ക്ക് ഇടം നല്‍കി'; ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയം, കാനഡയ്‌ക്ക് മറുപടിയുമായി ഇന്ത്യ

ഇന്ത്യൻ ഹൈകമ്മിഷനെതിരെ ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ അത് സമര്‍പ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

INDIA CANADA ROW  KHALISTANI HARDEEP SINGH NIJJAR  ജസ്‌റ്റിന്‍ ട്രൂഡോ കാനഡ  ഇന്ത്യ കാനഡ തര്‍ക്കം
Narendra Modi and Justin Trudeau (IANS)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 5:04 PM IST

ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മിഷണറും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും ഹര്‍ദീപ് സിങ് നിജ്ജര്‍ കൊലപാതകക്കേസില്‍ വ്യക്തി താത്പര്യമുള്ളവരാണെന്ന കാനഡയുടെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി കനേഡിയൻ സർക്കാർ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) വിമര്‍ശിച്ചു. വോട്ട് രാഷ്‌ട്രീയം ലക്ഷ്യം വച്ചുള്ള ട്രൂഡോ ഗവൺമെന്‍റിന്‍റെ അജണ്ടയാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ട്രൂഡോ ഗവൺമെന്‍റ് സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി നിരന്തരം പയറ്റുന്ന ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയുടെ ഭാഗമാണ് ഇന്ത്യൻ ഹൈക്കമിഷനെ കുറ്റപ്പെടുത്തുന്നത്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ട്രൂഡോ സർക്കാർ ബോധപൂർവം തീവ്രവാദികൾക്കും ഭീകരർക്കും ഇടം നൽകിയിട്ടുണ്ട്. കാനഡയിൽ താമസിക്കുന്ന മതതീവ്രവാദികള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ഇന്ത്യ നിരന്തരം പരാതി നല്‍കിയിട്ടും നടപടി എടുക്കാൻ കനേഡിയൻ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ്മ 36 വർഷം നീണ്ടുനിൽക്കുന്ന വിശിഷ്ടമായ കരിയറിൽ ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ്. അദ്ദേഹം ജപ്പാനിലും സുഡാനിലും അംബാസഡറായിരുന്നു, അതേസമയം ഇറ്റലി, തുർക്കി, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയുള്ള കനേഡിയൻ സര്‍ക്കാരിന്‍റെ ആരോപണങ്ങള്‍ പരിഹാസ്യമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അന്വേഷണത്തില്‍ ഇന്ത്യൻ ഉദ്യോഗദസ്ഥര്‍ക്കും വ്യക്തി താത്പര്യം ഉണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ തള്ളി. ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. 2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതു മുതൽ ഇതുവരെ നിരവധി തവണ തെളിവുകള്‍ ആവശ്യപ്പെട്ടിട്ടും കനേഡിയൻ സർക്കാർ ഒരു തെളിവും ഇന്ത്യൻ സർക്കാരിന് നല്‍കാൻ തയ്യാറായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഹർദീപ് സിങ് നിജ്ജർ കൊലപാതകത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാര്‍ അറസ്റ്റിലായിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിങ്, കരൺ പ്രീത് സിങ് എന്നിവരെയാണ് ഹർദീപ് സിങ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിനുപിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിജ്ജറിന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സര്‍ക്കാര്‍ ഉന്നയിച്ചത്.

Also Read: ഇനി കാനഡയിലേക്ക് ചേക്കേറാന്‍ എളുപ്പമാകില്ല; പുതിയ നിബന്ധനകളുമായി ജസ്റ്റിൻ ട്രൂഡോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.