ന്യൂഡൽഹി : മഹാരാഷ്‌ട്ര തെരെഞ്ഞെടുപ്പ് ഫലത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ചാണ് ഇന്ത്യാ സഖ്യം കോടതിയിലെത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എൻസിപി (ശരദ് പവാർ) നേതാവ് പ്രശാന്ത് ജഗ്‌താപ് അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ പൂനെയിലെ ഹദാപ്‌സർ സീറ്റിലെ സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അനുകൂലമായി ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണ് മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ തങ്ങൾ പരാജയപ്പെട്ടത് എന്ന് ഇന്ത്യാ സഖ്യം പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എൻസിപി തലവൻ ശരദ് പവാർ, ആംആദ്‌മി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് സിങ്വി എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് സഖ്യം തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത വർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡൽഹിയിലും വോട്ടർ പട്ടിക സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് കെജ്‌രിവാള്‍ യോഗത്തില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാർട്ടി നേതാക്കളുമായി പവാർ കൂടിക്കാഴ്‌ച നടത്തുകയാണ്.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ 288 അംഗ സഭയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകൾ നേടിയാണ് വിജയിച്ചത്. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന് 46 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
Also Read: ഇന്ത്യാ സഖ്യത്തിന്‍റെ പ്രധാന കക്ഷി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി തന്നെ നേതാവെന്നും പാര്‍ട്ടി