ETV Bharat / bharat

3 ലക്ഷം രൂപ വരെ നികുതിയില്ല; സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ വര്‍ധിപ്പിച്ചു: ബജറ്റിലെ ആദായ നികുതി പരിഷ്‌കാരങ്ങള്‍ - INCOME TAX SECTOR UNION BUDGET 2024

സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്‌സിലും കുറവ്.

BUDGET BANKING  UNION BUDGET 2024  ബാങ്കിങ് ബജറ്റില്‍  കേന്ദ്ര ബജറ്റ് 2024  BUDGET BANKING  UNION BUDGET 2024  ബാങ്കിങ് ബജറ്റില്‍  കേന്ദ്ര ബജറ്റ് 2024
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 12:56 PM IST

Updated : Jul 23, 2024, 2:12 PM IST

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വർഷത്തിലെ പുതിയ ആദായ നികുതി വ്യവസ്ഥയ്ക്കുള്ള ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 ആയി ഉയർത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇതോടെ പുതിയ നികുതി വ്യവസ്ഥയിൽ ശമ്പളമുള്ള ഒരു ജീവനക്കാരന് ആദായ നികുതിയിൽ 17,500 രൂപ വരെ ലാഭിക്കാൻ കഴിയും. പെൻഷൻകാർക്കുള്ള കുടുംബ പെൻഷൻ്റെ കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപ ആയി ഉയർത്തി. ഇളവുകള്‍ 4 കോടിയോളം വരുമാനക്കാര്‍ക്കും പെൻഷൻ വാങ്ങുന്നവർക്കും ആശ്വാസമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആദായ നികുതി വ്യവസ്ഥയുടെ പുതിയ സ്ലാബുകൾ :

3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല.

3 ലക്ഷം മുതൽ 7 ലക്ഷം വരെ 5% ആണ് നികുതി നിരക്ക്.

7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ 10%.

10 ലക്ഷം മുതൽ 12 ലക്ഷം വരെ 15%.

12 ലക്ഷം മുതൽ 15 ലക്ഷം വരെ 20%.

15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നികുതി.

വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപ്പറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചു.

സർക്കാരിന്‍റെ വികസനത്തിനും ക്ഷേമ പദ്ധതികൾക്കും വേണ്ടി വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നികുതികൾ ലളിതമാക്കുന്നതിനും നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരുടെ ടിഡിഎസ് നിരക്ക് 1-ൽ നിന്ന് 0.1% ആയി കുറയ്ക്കാൻ ബജറ്റില്‍ നിര്‍ദേശമുണ്ട്. ജിഎസ്‌ടിക്ക് കീഴിലുള്ള എല്ലാ പ്രധാന നികുതിദായക സേവനങ്ങളും ആദായ നികുതിക്ക് കീഴിലുള്ള സേവനങ്ങളും കസ്റ്റംസ് സേവനങ്ങളും ഡിജിറ്റലൈസ് ചെയ്‌തു.

കസ്റ്റംസിന്‍റെയും ആദായ നികുതിയുടെയും ബാക്കിയുള്ള എല്ലാ സേവനങ്ങളും തിരുത്തലും അപ്പീൽ ഓർഡറുകൾ പ്രാബല്യത്തിൽ വരുത്തുന്ന ഉത്തരവും ഉൾപ്പെടെ അടുത്ത 2 വർഷത്തിനുള്ളിൽ ഡിജിറ്റലൈസ് ചെയ്യുകയും പേപ്പർ-ലെസ് ആക്കുകയും ചെയ്യും.

നികുതി ട്രിബ്യൂണലുകൾ, ഹൈക്കോടതികൾ, സുപ്രീം കോടതികൾ എന്നിവയിൽ നേരിട്ടുള്ള നികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള പണ പരിധി യഥാക്രമം 60 ലക്ഷം, ₹ 2 കോടി, ₹ 5 കോടി എന്നിങ്ങനെയായി വർധിപ്പിച്ചിട്ടുണ്ട്.

Also Read : സ്‌ത്രീ ശാക്‌തീകരണത്തിന് പദ്ധതി; നൈപുണ്യ പരിശീലന കേന്ദ്രങ്ങളും വര്‍ക്കിങ് വുമണ്‍സ് ഹോസ്‌റ്റലുകളും

Last Updated : Jul 23, 2024, 2:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.