ETV Bharat / bharat

'എന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും കള്ളം പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല'; കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ - AMIT SHAH LASHES OUT AT KEJRIWAL

ജാമ്യത്തെ ക്ലീൻ ചിറ്റായി ഉപയോഗിക്കുന്നത് കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കില്ലെന്നും അമിത് ഷാ.

DELHI ASSEMBLY ELECTION 2025  AMIT SHAH AGAINST KEJRIWAL  AMIT SHAH AGAINST AAP  BJP IN DELHI ELECTION
Amit Shah (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 25, 2025, 5:59 PM IST

ന്യൂഡൽഹി: കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്രയും വ്യക്തമായി കള്ളം പറയുന്ന ഒരാളെ തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ ശനിയാഴ്‌ച പറഞ്ഞു. '2014 മുതൽ നരേന്ദ്ര മോദി ഈ രാജ്യത്ത് പ്രകടനത്തിന്‍റെ രാഷ്ട്രീയം അവസാനിപ്പിച്ചു. അതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും, ബിജെപി അവരുടെ വാഗ്‌ദാനങ്ങൾ നിറവേറ്റാൻ ശ്രമിച്ചു. ഇതിനായി ഞങ്ങൾ വിവിധ ആളുകളിൽ നിന്ന് നിർദേശങ്ങൾ തേടി.

പക്ഷേ വാഗ്‌ദാനങ്ങൾ നൽകുകയും അവ നിറവേറ്റാതിരിക്കുകയും പിന്നീട് പൊതുജനങ്ങൾക്ക് മുന്നിൽ വ്യാജ മുഖങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന സർക്കാരാണ് കെജ്‌രിവാൾ ഡൽഹിയിൽ ഭരിക്കുന്നത്. എന്‍റെ രാഷ്ട്രീയ ജീവിതത്തിൽ, ഇത്ര വ്യക്തമായി കള്ളം പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല' എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

സർക്കാർ ബംഗ്ലാവ് എടുക്കില്ലെന്ന വാഗ്‌ദാനം ലംഘിച്ചതിനും കെജ്‌രിവാളിനെ വിമർശിച്ചു. 50,000 ചതുരശ്ര അടി വിസ്‌തീർണമുള്ള 'ശീഷ് മഹൽ' നിർമിക്കാൻ 51 കോടിയിലധികം രൂപ ചെലവഴിച്ചു. സ്‌കൂളുകൾക്കും ക്ഷേത്രങ്ങൾക്കും ഗുരുദ്വാരകൾക്കും സമീപം മദ്യശാലകൾ തുറന്ന് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികൾ നടത്തിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡൽഹിയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയാണ് മദ്യക്കമ്പനി നടത്തിയത്. ഏഴ് വർഷത്തിനുള്ളിൽ യമുന നദി വൃത്തിയാക്കുമെന്നും ലണ്ടനിലെ തേംസ് നദി പോലെ അതിനെ ശുദ്ധീകരിക്കുമെന്നും കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. പൈപ്പുകളിലൂടെ ശുദ്ധജലം നൽകുമെന്ന വാഗ്‌ദാനം നിറവേറ്റാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.

പക്ഷേ കെജ്‌രിവാളും അദ്ദേഹത്തിന്‍റെ നിരവധി മന്ത്രിമാരും അഴിമതി കേസുകളിൽ ജയിലിലായി. അദ്ദേഹത്തിന് ജാമ്യം മാത്രമാണ് ലഭിച്ചത്. ജാമ്യത്തെ ക്ലീൻ ചിറ്റായി ഉപയോഗിക്കുന്നത് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നില്ല, എന്നും ഷാ വിമർശിച്ചു.

ഒരു ദലിത് ഉപമുഖ്യമന്ത്രിയെ നിയമിക്കുമെന്ന വാഗ്‌ദാനം നിറവേറ്റുന്നതിലും കെജ്‌രിവാളിനെ ഷാ വിമർശിച്ചു. ഏറ്റവും ഗുരുതരമായ പ്രശ്‌നം ഡൽഹിയിലെ അഴിമതിയുടെ തോതാണ്. മദ്യക്കമ്പനി, ഡൽഹി ജലബോർഡിൽ 28400 കോടിയുടെ അഴിമതി, റേഷൻ വിതരണത്തിൽ 5400 കോടിയുടെ അഴിമതി, സ്‌കൂൾ ക്ലാസ് മുറികളിൽ 1300 കോടിയുടെ അഴിമതി, സിസിടിവി സ്ഥാപിക്കലിൽ 571 കോടിയുടെ അഴിമതി തുടങ്ങിയ അഴിമതികൾ നടന്നിട്ടുണ്ട്.

നരേന്ദ്ര മോദി സർക്കാർ ഡൽഹിയിൽ വിവിധ റോഡ് നിർമ്മാണങ്ങൾക്കായി 41,000 കോടിയും, റെയിൽവേയ്ക്ക് 15,000 കോടിയും, വിമാനത്താവളത്തിന് 21,000 കോടിയും ചെലവഴിച്ചു. ആം ആദ്‌മി പാർട്ടിയും ബിജെപിയും തമ്മിൽ ജോലിയുടെയും വാഗ്‌ദാനങ്ങളുടെയും സംസ്‌കാരം വ്യത്യസ്‌തമാണ്. പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് ബിജെപിയുടെ സംസ്‌കാരം.

ഇത്തരം വ്യാജ രാഷ്ട്രീയം നിർത്തണമെന്ന് ഞാൻ കെജ്‌രിവാളിനോട് അഭ്യർഥിക്കുന്നു. ഇത് അവസാനിപ്പിക്കണം എന്നും ഷാ കൂട്ടിച്ചേർത്തു. ഫെബ്രുവരി 5 ന് ഒറ്റ ഘട്ടമായി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും, ഫെബ്രുവരി 8 ന് വോട്ടെണ്ണും. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്ക് ആകെ 699 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്.

Also Read:കേരളത്തിന്‍റെ വരുമാനം കൂടി, മൊത്തം കടബാധ്യത വര്‍ധിച്ചു; നീതി ആയോഗിന്‍റെ ധനകാര്യ സൂചിക റിപ്പോര്‍ട്ട് ഇങ്ങനെ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.