ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലെ വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്‌തി. എക്‌സിലൂടെയാണ് താന്‍ ജനവിധി അംഗീകരിക്കുന്നതായി ഇല്‍ത്തിജ പ്രതികരിച്ചത്. ജമ്മുകശ്‌മീരിലെ ബിജ്ബിഹേര മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടിയത്.
'ജനവിധി അംഗീകരിക്കുന്നു. ബിജ് ബിഹേരയിലെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പമുണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങള്‍ക്കിടയിലും തനിക്കൊപ്പം നിലകൊണ്ട പിഡിപി പ്രവര്‍ത്തകരോട് നന്ദി പറയുന്നു.' ഇല്‍ത്തിജ പറഞ്ഞു. പാര്‍ട്ടിയിലേക്കുള്ള തന്‍റെ വരവും സ്ഥാനാര്‍ത്ഥിത്വവും കുടുംബാധിപത്യമായി വ്യാഖ്യാനിക്കേണ്ടെന്നും ഉത്തരവാദിത്തം ഏറ്റെടുത്തത് പാര്‍ട്ടി ഏറെ തിരിച്ചടി നേരിടുന്ന സമയത്താണെന്നും ഇത്തിജ നേരത്തെ പ്രതികരിച്ചിരുന്നു.
“I accept the verdict of the people,” PDP’s Iltija Mufti concedes defeat https://t.co/JMZWyIeoSW pic.twitter.com/EUcuAimsuQ
— The Kashmir Monitor (@Kashmir_Monitor) October 8, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കശ്‌മീരി സ്‌ത്രീകളുടെ പ്രതിനിധിയായാണ് അമ്മ മെഹബൂബ മുഫ്‌തി രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. അവര്‍ ഇത്തവണ മത്സരിക്കാത്തത് പ്രത്യേക പദവി എടുത്ത് കളഞ്ഞതിലുള്ള പ്രതിഷേധ സൂചകമായിട്ടാണെന്നും ഇല്‍ത്തിജ മുഫ്‌തി പറഞ്ഞു.
അമ്മയും താനും വരുന്നത് വെല്ലുവിളി നിറഞ്ഞ വഴിയിലൂടെയാണ്. മുഖ്യമന്ത്രി ആയിരുന്നയാള്‍ മുനിസിപ്പാലിറ്റി മേയറാകാനില്ല. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ സുരക്ഷയ്ക്കാണ് ബിജെപിയുമായി കഴിഞ്ഞ തവണ കൈകോര്‍ത്തത്. എന്നാല്‍ നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് പിന്നീട് മനസിലായി. മുത്തച്‌ഛന്‍ അന്നെടുത്ത തീരുമാനം തെറ്റാണെന്ന് പറയാനാകില്ലെന്നും ഇല്‍ത്തിജ മുഫ്‌തി പറഞ്ഞു.
പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഇല്‍ത്തിജ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ ശക്തമായ ശബ്‌ദം വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. ജമ്മു കശ്‌മീര്‍ പിഡിപിയുടെ കാഴ്‌ചപ്പാട് കശ്‌മീരി ജനതയ്ക്കറിയാം. പിഡിപി ചെയ്‌തത് അവര്‍ക്ക് ഓര്‍മ്മയുണ്ട്. കശ്‌മീരിലെ ഭയത്തിന്‍റെ കാലഘട്ടം അവസാനിപ്പിച്ചത് പണ്ട് പിഡിപിയാണെന്നും ഇല്‍ത്തിജ ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: ഹരിയാനയില്‍ ട്വിസ്‌റ്റോട് ട്വിസ്‌റ്റ്; സര്‍ക്കാറുണ്ടാക്കുമെന്ന് ഹൂഡ, പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്