ETV Bharat / bharat

വനഭൂമി കയ്യേറി കോണ്‍ഗ്രസ് നേതാവിന്‍റെ ഫാം ഹൗസ്; പൊളിച്ചു നീക്കി അധികൃതര്‍ - Cong Leader Farmhouse Demolished

രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്‍റും കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അമിൻ പത്താന്‍ അനധികൃതമായി നിര്‍മിച്ച ഫാം ഹൗസ് അധികൃതര്‍ പൊളിച്ചുനീക്കി.

CONGRESS LEADER AMIN PATHAN  RAJASTHAN CONG LEADER FARMHOUSE  കോണ്‍ഗ്രസ് നേതാവ് അമിൻ പത്താന്‍  കോണ്‍ഗ്രസ് നേതാവിന്‍റെ ഫാം ഹൗസ്
Demolishing illegal farmhouse building of Congress Leader Amin Pathan (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 20, 2024, 5:40 PM IST

കോട്ട : രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്‍റും കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അമിൻ പത്താന്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി അധികൃതര്‍. വനഭൂമി കയ്യേറി അനന്തപുര മേഖലയില്‍ നിര്‍മിച്ച ഫാം ഹൗസാണ് വനംവകുപ്പും പൊലീസും ചേർന്ന് ബുൾഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്.

കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രദേശത്ത് നൂറിലധികം പൊലീസുകാരെ വിന്യസിച്ച ശേഷമാണ് കെട്ടിടം പൊളിച്ചത്. പുലർച്ചെ നാല് മണിക്കാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. മുക്കാൽ മണിക്കൂറോളം പൊളിക്കൽ നീണ്ടു നിന്നു.

4300 ചതുരശ്ര മീറ്റർ സ്ഥലത്തെ കൈയേറ്റം നീക്കം ചെയ്തതായി കോട്ട ഡിസിഎഫ് അപൂർവ കൃഷ്ണ ശ്രീവാസ്‌തവ പറഞ്ഞു. ഭാവിയിലും കൈയേറ്റങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈ ഭൂമി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാദ്‌പുര റേഞ്ചർ സഞ്ജയ് നഗറും അമീൻ പത്താനെതിരെ കേസെടുത്തിരുന്നു.

കേസിൽ മാർച്ച് 17-ന് അമിൻ പത്താനെ അറസ്റ്റ് ചെയ്‌തു. പിന്നീട് ഏപ്രിൽ 2-ന് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ച ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. വാച്ച്മാൻമാരെയും കുടുംബങ്ങളെയും ബന്ദികളാക്കിയെന്ന കേസും ഇയാൾക്കെതിരെ ഉണ്ട്.

Also Read : 'ഇന്ത്യ സഖ്യം ഭരിച്ചാല്‍ രാജ്യം വിദേശ ശക്തികളുടെ കോളനിയായി മാറും': കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ - Anurag Thakur Against INDIA Bloc

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.