ETV Bharat / bharat

പരിശോധനക്കിടെ ഐഇഡി പൊട്ടിത്തെറിച്ചു; ഛത്തീസ്‌ഗഡിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക് - IED BLAST IN CHHATTISGARH - IED BLAST IN CHHATTISGARH

നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്‌ഗഡിലെ ബീജാപൂരിലെ ചിങ്ങേലൂർ സിആർപിഎഫ് ക്യാമ്പിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

IMPROVISED EXPLOSIVE DEVICE BLAST  IED PLANTED BY NAXALITES EXPLODED  ഐഇഡി പൊട്ടിത്തെറിച്ചു  ഐഇഡി
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 4:39 PM IST

ബീജാപൂർ : ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്ക്. ടാറം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിങ്ങേലൂർ സിആർപിഎഫ് ക്യാമ്പിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

സുരക്ഷ പരിശോധനയ്‌ക്കിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒരു ഐഇഡി കണ്ടെത്തി. ഇത് നിര്‍വീര്യമാക്കുന്നതിനിടെ മറ്റൊരു ഐഇഡിയില്‍ ഘടിപ്പിച്ച വയര്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടു. ആ ഐഇഡി കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടാവുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ ജവാന്മാരെ ബിജാപൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ ജവാന്മാര്‍ അപകടനില തരണം ചെയ്‌തതായും അധികൃതർ വ്യക്തമാക്കി.

Also Read : സൊമാലിയയിൽ ഇരട്ട സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക് - Bomb Blasts In Somalia

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.