ETV Bharat / bharat

ഭാര്യയെ കൊന്ന് മൃതദേഹം ചവറ്റുകുട്ടയിൽ തള്ളി, മകനെ ഭാര്യാമാതാവിന് കൈമാറി...പ്രതിക്കായി അന്വേഷണം

ഭാര്യയെ കൊന്ന് ചവറ്റുകുട്ടയിൽ തള്ളിയ ശേഷം നാല് വയസ്സുള്ള മകനുമായി പ്രതി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. മകനെ ഭാര്യാമാതാവിന് നല്‍കിയ ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണ്.

Hyderabadi Woman Murder  ഓസ്‌ട്രേലിയ  ഹൈദരാബാദുകാരി കൊല്ലപ്പെട്ടു  യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
Hyderabadi Woman Murdered In Australia, Dumped Her Body In Dustbin
author img

By ETV Bharat Kerala Team

Published : Mar 11, 2024, 11:27 AM IST

ഹൈദരാബാദ് : ഓസ്‌ട്രേലിയയിൽ ഹൈദരാബാദുകാരിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി (Hyderabadi Woman Murdered In Australia). ഹൈദരാബാദ് സ്വദേശി ശ്വേതയാണ് കൊലപ്പെട്ടത്. മൃതദേഹം പ്രദേശത്തെ വനമേഖലയിലെ ചവറ്റുകുട്ടയിൽ തള്ളിയെന്നാണ് വിവരം (Dumped Her Body In Dustbin).

കൊലപാതക ശേഷം നാല് വയസ്സുള്ള മകനുമായി ഇയാൾ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യയിലെത്തിയ പ്രതി മകനെ തന്‍റെ അമ്മായിയമ്മയ്‌ക്ക് വിട്ടുകൊടുത്തു. പ്രതി ഇപ്പോൾ ഹൈദരാബാദിലാണെന്നാണ് റിപ്പോർട്ട്. അതിനിടെ വിക്‌ടോറിയ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ് യുവതിയെ ഓസ്‌ട്രേലിയയിൽ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വസ്‌തുതകളാണ് പുറത്തുവരുന്നത്. മദഗനി ബാലിഷെട്ടി ഗൗഡിന്‍റെയും മാധവിയുടെയും (കാപ്ര ബൃന്ദാവൻ കോളനി, ഹൈദരാബാദ്) മൂത്ത മകൾ ശ്വേത ഫാർമസിക്കായി 2009 ലാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. അശോക് നഗറിലെ അശോക് രാജുവുമായി ശ്വേതയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. അശോക് രാജു ഓസ്‌ട്രേലിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായാണ് ജോലി ചെയ്യുന്നത്. ജാതിമതഭേദമന്യേ പരിചയം പ്രണയത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് 2012ൽ ഹൈദരാബാദിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

അതിനുശേഷം, ഇരുവരും ഓസ്ട്രേലിയയിലെ വിക്‌ടോറിയയിലേക്ക് താമസം മാറി. ഇവർക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്. ഈ മാസം അഞ്ചിനാണ് ശ്വേത മാതാപിതാക്കളോട് അവസാനമായി ഫോണിൽ സംസാരിച്ചതെന്ന് അവർ പറഞ്ഞു. ഇരുവർക്കുമിടയില്‍ കുറച്ചു നാളായി പ്രശ്‌നങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഭർത്താവിനെതിരെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുമെന്ന് ശ്വേത തന്‍റെ മാതാപിതാക്കളോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഈ മാസം അഞ്ചിന് തർക്കം രൂക്ഷമായതിനെ തുടർന്ന് ശ്വേത ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രതി അശോക് രാജു മാതാപിതാക്കളോട് പറഞ്ഞതായി അവർ അറിയിച്ചു. ഭാര്യയുടെ മരണം സ്ഥിരീകരിച്ച അശോക് രാജു മൃതദേഹം ആരും കണ്ടെത്താതിരിക്കാൻ ചവറ്റുകുട്ടയില്‍ തള്ളുകയായിരുന്നു. വിക്‌ടോറിയ നഗരത്തിൽ നിന്ന് 82 കിലോമീറ്റർ അകലെ ബക്‌ലിയിലെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലെ വലിയ ചവറ്റുകുട്ടയിലാണ് പ്രതി മൃതദേഹം തള്ളിയത്.

പിന്നീട് മകനെയും കൂട്ടി ശനിയാഴ്‌ച (09-03-2024) രാവിലെ ഹൈദരാബാദിലെ ബാലിഷെട്ടി ഗൗഡ്‌ നിവാസിൽ എത്തി. താൻ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന് അശോക് രാജു പറഞ്ഞതായി ശ്വേതയുടെ മാതാപിതാക്കൾ പറഞ്ഞു. തന്‍റെ നാല് വയസ്സുള്ള മകനെ അനാഥനാക്കരുതെന്ന് പ്രതി പറഞ്ഞെന്ന് ശ്വേതയുടെ മാതാപിതാക്കൾ അറിയിച്ചു. ശ്വേതയുടെ മൃതദേഹം ഓസ്‌ട്രേലിയയിൽ നിന്ന് എത്രയും വേഗം എത്തിക്കണമെന്നാണ് ശ്വേതയുടെ പിതാവ് ബാലിഷെട്ടി ഗൗഡിന്‍റെ ആവശ്യം.

ALSO READ : കുടുംബ ചടങ്ങിനിടെ പാട്ട് നിര്‍ത്തിയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.