ETV Bharat / state

തായ്‌ലൻഡിൽ നിന്ന് വിമാനത്തിൽ കടത്തിക്കൊണ്ട് വന്ന പക്ഷികളെ തിരിച്ചയച്ചു; പ്രതികള്‍ റിമാന്‍ഡില്‍

പലതരത്തിലുള്ള സ്വർണക്കടത്തുകളും കള്ളക്കടത്തുകളും പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു പക്ഷിക്കടത്ത്.

അനധികൃത പക്ഷിക്കടത്ത്  birds smuggling Nedumbassery  പക്ഷിക്കടത്ത്  Thailand birds
birds smuggling (ETV Bharat)
author img

By

Published : 15 hours ago

എറണാകുളം: അവർ ഇനി സ്വാത്വന്ത്ര്യത്തോടെ മാതൃ നാട്ടിൽ ചിറകടിച്ച് പറക്കും. കേരളത്തിന്‍റെ സ്നേഹവും കരുതലും ഏറ്റുവാങ്ങിയ വിദേശ പക്ഷികളെ തിരിച്ചയച്ചു. തായ്‌ലൻഡിൽനിന്ന് അനധികൃതമായി കേരളത്തിലെത്തിച്ച അപൂർവ ഇനം പക്ഷികളെയാണ് തിരികെ കയറ്റി അയച്ചത്. നെടുമ്പാശേരി വിമാനത്താവളം വഴി തിരുവനന്തപുരം സ്വദേശികൾ അനധികൃതമായി എത്തിച്ച പക്ഷികളാണിവ.

കഴിഞ്ഞ ദിവസമാണ് നെടുമ്പാശേരി വിമാനത്താവളവം വഴി കടത്താൻ ശ്രമിച്ച വിദേശയിനം പക്ഷികളെ കൊച്ചി എയർ കസ്റ്റംസ് പിടികൂടിയത്. പലതരത്തിലുള്ള സ്വർണക്കടത്തുകളും കള്ളക്കടത്തുകളും പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു പക്ഷിക്കടത്ത്. ജീവനുള്ള വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് അധികൃതര്‍ പിടികൂടിയത്.

25000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളെയാണ് തിരുവനന്തപുരം സ്വദേശികള്‍ കടത്താൻ ശ്രമിച്ചത്. ഞായറാഴ്‌ച രാത്രി കൊച്ചിയില്‍ വിമാനമിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നീ യാത്രക്കാരുടെ പെരുമാറ്റത്തിൽ കസ്റ്റംസിന് സംശയം തോന്നുകയായിരുന്നു.

ഇവർ സ്വർണക്കടത്തുകാരാണെന്ന് സംശയിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ബാഗിൽ നിന്നും ചിറകടി ശബ്‌ദം ഉയർന്നത്. ഇതിൽ ഭക്ഷണം നൽകി സംരക്ഷിക്കേണ്ട ഇനങ്ങളും സ്വന്തമായി ഭക്ഷണം കണ്ടെത്തി കഴിക്കുന്നവയും ഉണ്ടായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നികുതി വെട്ടിച്ച് അനധികൃതമായി സ്വർണവും ഇലക്‌ട്രോണിക്‌സ് സാധനങ്ങളും ഇടയ്ക്കിടെ പിടിച്ചെടുക്കാറുണ്ടെങ്കിലും പക്ഷിക്കടത്ത് ആദ്യമായാണ് കസ്റ്റംസിന് പിടികൂടാനായത്. പ്രത്യേകം തയാറാക്കിയ പെട്ടികളിലാണ് ഇവര്‍ പക്ഷികളെ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത പക്ഷികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിർദേശിച്ചത് പോലെ അവയുടെ ആവാസ വ്യവസ്ഥകൾക്കനുസൃതമായി ആഹാരം നൽകിയാണ് പരിപാലിച്ചത്.

വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തായ്‌ലൻഡിലെ അനിമൽ ക്വാറൻഡൈൻ അതോറിറ്റീസ് അധികൃതർ പക്ഷികളെ ഏറ്റുവാങ്ങുകയായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയാണ് തായ് എയർവേയ്‌സിൽ അവയെ തിരിച്ചയച്ചത്. പക്ഷികളെ തിരിച്ചയക്കുന്നതിന് മുൻപ് കസ്‌റ്റംസ് നടപടികൾ പൂർത്തിയാക്കിയിരുന്നു. വായു കടക്കാവുന്ന രീതിയിലുളള ബോക്‌സിലായിരുന്നു പക്ഷികളുടെ മടക്കയാത്ര. പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനത്തുപരം സ്വദേശികളായ ബിന്ദുമോൾ, ശരത് എന്നിവരെ കോടതിയിൽ ഹാജരാക്കി ഈ മാസം പതിനേഴ് വരെ റിമാൻഡ് ചെയ്‌തു. പക്ഷിക്കടത്ത് ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണമേർപ്പെടുത്തിയതായി കസ്‌റ്റംസ് അറിയിച്ചു.

പക്ഷിക്കടത്ത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണ് ഇത് ചെയ്‌തതെന്ന് പിന്നീട് പ്രതികൾ സമ്മതിച്ചു. കൊച്ചി കസ്‌റ്റംസും വനംവകുപ്പും സംയുക്തമായാണ് ഈ സംഭവത്തിൽ തുടർ അന്വേഷണം നടത്തുക.

Read More: ക്രീംറോള്‍ കഴിച്ച ഏഴു വയസുകാരിയുടെ വായില്‍ നിന്ന് രക്തമൊഴുകി; റോൾ തുറന്നപ്പോൾ ഉള്ളിൽ കണ്ടത് ഇരുമ്പു കമ്പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.