ETV Bharat / bharat

അഭിമാനം ഹൈദരാബാദ് മെട്രോ റെയിൽ; പദ്ധതിയുടെ വിജയഗാഥ കേസ്‌ സ്‌റ്റഡിയാക്കി സ്‌റ്റാൻഫോർഡ് സർവകലാശാല

author img

By ETV Bharat Kerala Team

Published : Mar 11, 2024, 7:46 PM IST

സ്‌റ്റാൻഫോർഡ് സോഷ്യൽ ഇന്നൊവേഷൻ റിവ്യൂവിലാണ് ഹൈദരാബാദ് മെട്രോ റെയിൽ പദ്ധതിയെക്കുറിച്ചുളള കേസ്‌ സ്‌റ്റഡി പ്രസിദ്ധീകരിച്ചത്

Hyderabad Metro Project  Case Study  Stanford University  hyderabad metro rail success story
Hyderabad Metro Project

ഹൈദരാബാദ്: മാനേജ്‌മെന്‍റ്‌ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ഹൈദരാബാദ് മെട്രോ റെയിൽ പദ്ധതിയുടെ വിജയഗാഥ സ്‌റ്റാൻഫോർഡ് സർവകലാശാല കേസ്‌ സ്‌റ്റഡിയാക്കി പ്രസിദ്ധീകരിച്ചു. യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ പതിപ്പായ സ്‌റ്റാൻഫോർഡ് സോഷ്യൽ ഇന്നൊവേഷൻ റിവ്യൂവിലാണ് (SSIR) കേസ് സ്‌റ്റഡി പ്രദർശിപ്പിച്ചിട്ടുളളത് (Hyderabad Metro Rail Success Story Published As Case Study By Stanford University).

ഒരു ഇന്ത്യൻ ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്‌ടിനുള്ള അപൂർവ ബഹുമതിയായാണ് ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് കേസ്‌ സ്‌റ്റഡിയെ വിശേഷിപ്പിച്ചത്. ലോകത്തിലെ വൻകിട പദ്ധതികൾ നടപ്പിലാക്കുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവയെ മറികടക്കാൻ ആവശ്യമായ നേതൃഗുണങ്ങളെക്കുറിച്ചുളള നിർദ്ദേശങ്ങളും പരിഹാരങ്ങളുമാണ് എസ്‌എസ്‌ഐആർ എന്ന ത്രൈമാസിക ജേർണലിൽ പ്രസിദ്ധീകരിക്കുന്നത്.

ഐഎസ്‌ബി മാനേജ്മെന്‍റ്‌ പ്രൊഫസർ രാം നിഡുമോളും സംഘവും ഹൈദരാബാദ് മെട്രോ റെയിൽ പദ്ധതിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തുകയും വിവിധ പ്രോജക്‌ടുകളിൽ നിന്നായി എസ്‌എസ്‌ഐആർ ഹൈദരാബാദ് മെട്രോ റെയിൽ പദ്ധതിയുടെ കേസ് സ്‌റ്റഡി തെരഞ്ഞെടുക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയിൽ പദ്ധതി പിപിപി മാതൃകയിൽ വിജയിപ്പിക്കുന്നതിൽ എച്ച്എംആർഎൽ എംഡി എൻവിഎസ് റെഡ്ഡിയുടെ ടീം അസാധാരണമായ നേതൃത്വം വഹിച്ചതായി പഠനം പറയുന്നു. സ്വകാര്യ നിക്ഷേപങ്ങൾ ഉപയോഗിച്ച് പൊതു-നന്മയ്‌ക്കുള്ള പദ്ധതികൾ എങ്ങനെ നിർമ്മിക്കാമെന്ന് ഇതിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ വിഭവങ്ങൾ ഉപയോഗിച്ച് പൊതു-ഉദ്ദേശ്യ പദ്ധതികൾ നിർമ്മിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഹൈദരാബാദ് മെട്രോ റെയിലിൽ നിന്ന് വിലപ്പെട്ട പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് കേസ്‌ സ്‌റ്റഡിയിലൂടെ നിർദ്ദേശിക്കുന്നു. ഹൈദരാബാദിന്‍റെ വളർച്ചാ യാത്രയിൽ ഹൈദരാബാദ് മെട്രോ റെയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കേസ് സ്‌റ്റഡിയിലൂടെ വ്യക്തമാക്കാവുന്നതാണ്. പൊതു ക്ഷേമത്തെ സ്വാധീനിച്ച ജനാധിപത്യ നേതൃത്വത്തിന്‍റെ ഉദാഹരണമായി ഈ പദ്ധതിയെ അഭിനന്ദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.