ന്യൂഡല്‍ഹി: ലോക സമാധാനത്തിൻ്റെ അടിത്തറ എന്നത് മനുഷ്യാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയങ്ങള്‍ സുതാര്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക മനുഷ്യവകാശ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലുകളില്‍ കുറ്റവാളികള്‍ കൂടി വരികയാണെന്നും ഇത് പരമാവധി ഉള്‍ക്കൊള്ളാവുന്നതിനെക്കാളും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്ത കാലങ്ങളിലായി ധാരാളം കുറ്റവാളികളെ കുറ്റമുക്തനാക്കിയിട്ടുണ്ട്. നിയമങ്ങളില്‍ ഭേദഗതികള്‍ വന്നിട്ടുണ്ട്.
അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കാനും കഴിഞ്ഞു. ക്രിമിനല്‍ കോടതികളില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ധാരാളം നിയമങ്ങള്‍ ഇതിനാല്‍ തന്നെ ക്രിമിനല്‍ ഭേദഗതി വരുത്തേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയിലുകളിലെ പരമാവധി ഉള്‍ക്കൊള്ളാവുന്ന എണ്ണം 4,36000 ആണ്. എന്നാല്‍ ഇപ്പോഴത്തെ ജയിലുകളിലെ അവസ്ഥ പരമാവധി ഉള്‍ക്കൊള്ളാവുന്നതിലും അധികമാണ്. 5,19000 കുറ്റവാളികളാണ് നിലവില്‍ ജയിലില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം പലര്‍ക്കും പരാതിയുമായി കോടതിയിലെത്താൻ ഭയമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അതിനാല്‍ തന്നെ പലര്‍ക്കും നിയമങ്ങളെപ്പറ്റി ധാരണയില്ല. ഇത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ കീഴില്‍ ലോക മനുഷ്യാവകാശ ദിനം ആചരിക്കവെയാണ് ചീഫ് ജസ്‌റ്റിസിന്‍റെ വാക്കുകള്‍. 'ഓരോ അവകാശത്തിലും ഓരോ ജീവിതം' എന്നതാണ് ഇത്തവണത്തെ ലോക മനുഷ്യാവകാശ ദിനത്തിൻ്റെ സന്ദേശം. ചടങ്ങില്‍ നിയമ മന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍, ജസ്റ്റിസ് സൂര്യ കാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.