ETV Bharat / bharat

'കഴിക്കുമ്പോള്‍ വായില്‍ തടഞ്ഞു, എടുത്തുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി' ; ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യവിരല്‍ കിട്ടിയ ഡോക്‌ടര്‍ പറയുന്നു - HUMAN FINGER IN ICE CREAM

വായില്‍ തടഞ്ഞപ്പോള്‍ അതൊരു മനുഷ്യന്‍റെ വിരലാണെന്ന് താന്‍ പെട്ടെന്ന് തിരിച്ചറിച്ചറിഞ്ഞതായി ഡോക്‌ടര്‍

Human finger found in ice cream  ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍  Human finger in ice cream mumbai  മുംബൈയില്‍ ഐസ്‌ക്രീമില്‍ വിരല്‍
ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ കിട്ടിയ ഡോക്‌ടര്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 5:02 PM IST

മുംബൈ : ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കെ, അതിലുണ്ടായിരുന്ന മനുഷ്യ വിരലിന്‍റെ കഷണം വായില്‍ തടയുകയായിരുന്നുവെന്ന് വിശദീകരിച്ച് മുംബൈ സ്വദേശിയായ ഡോക്‌ടര്‍. ഓർലെം ബ്രണ്ടൻ സെറാവോ എന്ന ഡോക്‌ടര്‍ ഒരു ആപ്പ് വഴി ഓര്‍ഡര്‍ ചെയ്‌ത ഐസ്‌ക്രീമില്‍ മനുഷ്യന്‍റെ അറ്റ വിരല്‍ഭാഗം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐസ്ക്രീമിൽ കണ്ടെത്തിയ വിരല്‍ഭാഗം പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഡോക്‌ടര്‍ പറയുന്നതിങ്ങനെ. 'ഞാൻ മൂന്ന് ഐസ്ക്രീമുകൾ ഓർഡർ ചെയ്‌തിരുന്നു. അതിലൊന്ന് കഴിച്ചുകൊണ്ടിരിക്കെ എന്തോ ഒരു കഷണം വായിൽ തടഞ്ഞു. അത് ചിക്കൻ പീസ് അല്ലെന്ന് പെട്ടെന്ന് മനസിലായി. ഒരു എംബിബിഎസ് ഡോക്‌ടര്‍ കൂടിയായതിനാല്‍ അത് മനുഷ്യന്‍റെ വിരലാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടലായിരുന്നു'.

ഐസ്ക്രീമിൽ നിന്ന് വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും കൊലപാതകത്തിന്‍റെ ഭാഗമായി സംഭവിച്ചതായിരിക്കാനിടയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐസ്‌ക്രീം നിര്‍മ്മാണത്തിനിടെ ഏതെങ്കിലും തൊഴിലാളിക്ക് പരിക്കേറ്റ് വിരല്‍ അറ്റുവീണതാകാന്‍ സാധ്യതയുണ്ട്. അതിനുശേഷം ഈ ഐസ്ക്രീം വില്‍പ്പനയ്‌ക്കായി ഔട്ട്ലെറ്റുകളിൽ എത്തിയതാകാമെന്നും പൊലീസ് പറയുന്നു.

ALSO READ: ഓർഡർ ചെയ്‌ത ഐസ്ക്രീമില്‍ മനുഷ്യന്‍റെ വിരല്‍; ഞെട്ടിത്തരിച്ച് ഡോക്‌ടർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.