ന്യൂഡൽഹി: കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തിയെങ്കിലും രാജ്യത്തിന്‍റെ വിവിധയിടങ്ങള്‍ ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടുകാരണം ഒരു ദിവസം തള്ളി നീക്കാൻ പാടുപെടുകയാണ് ജനങ്ങൾ. എന്നാൽ ഏസി ഉപയോഗിക്കുന്ന ആളുകളെ ചൂട് അത്ര കാര്യമായി ബാധിക്കുന്നില്ലെങ്കിലും കൂളറുകളും ഫാനുകളും ഉപയോഗിക്കുന്നവരുടെ അവസ്ഥ അത്ര സുഖകരമല്ല.
കടുത്ത ചൂട് കാരണം എയർ കൂളറുകൾ പെട്ടന്ന് തകരാറിലാകാറുണ്ട്. മാത്രമല്ല കൂളറിന്‍റെ ഉപയോഗം റൂമിൽ ഈർപ്പത്തിന് കാരണമാകുന്നു. ഇത്തരമൊരു അന്തരീക്ഷത്തിൽ ഇരിക്കാൻ ആളുകൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു. ഈർപ്പം കാരണം നട്ടം തിരിയുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ടിപ്പുകൾ.
മുറിയിൽ കൂളറുകൾ സൂക്ഷിക്കരുത്: മുറിക്കുള്ളിൽ കൂളറുകൾ സൂക്ഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ആദ്യം ചെയ്യേണ്ടത് അത് അവിടെ നിന്നും മാറ്റുക എന്നതാണ്. കൂളറിന് പിന്‍ ഭാഗത്തുള്ള മൂന്ന് ഭാഗങ്ങൾ മുറിയിലെ ചൂടുള്ള വായു ഉള്ളിൽ തങ്ങിനിൽക്കാൻ കാരണമാകുന്നു. ഇത് കൂളറിലെ വെള്ളത്തിൽ അമിതമായ ചൂടും ഈർപ്പവും നനവും ഉണ്ടാക്കുകയും മുറിയിൽ ജലാംശം തങ്ങി നിൽക്കാൻ കാരണമാകുകയും ചെയ്യുന്നു.
കൂളറിൻ്റെ വെൻ്റിലേഷൻ ശ്രദ്ധിക്കുക: കൂളർ ഉപയോഗിക്കുന്നതിന് മുമ്പായി മുറിയിൽ ശരിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തണം. ശരിയായ വെൻ്റിലേഷൻ ക്രമീകരണം ഇല്ലെങ്കിൽ കൂളറുകർ ഉപയോഗിക്കുന്ന മുറിയിലെ ചൂടുള്ള വായു പുറത്തേക്ക് പോകാതെ തള്ളി നിൽക്കും. മാത്രമല്ല, അടച്ചിട്ട മുറിയിലാണ് നിങ്ങൾ കൂളർ പ്രവർത്തിപ്പിക്കുന്നതെങ്കിൽ അതിൻ്റെ വാട്ടർ പമ്പ് ഒരിക്കലും പ്രവർത്തിപ്പിക്കരുത്. ഇത് മുറിയിൽ ഈർപ്പത്തിന് കാരണമാകും.
ജനലുകളും വാതിലുകളും തുറന്നിടുക: മുറിക്കുള്ളിൽ കൂളർ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഫാൻ പ്രവർത്തിപ്പിക്കുക. കൂടാതെ ജനലുകളും വാതിലുകളും തുറന്നിടാനും ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈർപ്പവും നനവും മുറിയിൽ താങ്ങി നിൽക്കാതെ പുറത്തേക്ക് പോകാൻ സഹായിക്കുമെന്ന് മാത്രമല്ല ഈർപ്പം അനുഭവപ്പെടുകയുമില്ല.
എക്‌സ്‌ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുക: നിങ്ങൾ മുറിക്കുള്ളിൽ കൂളർ ഉപയോഗിക്കുന്നുണ്ടെകിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ ഇൻസ്റ്റാൾ ചെയ്യുന്നത് ഉത്തമമായിരിക്കും. എക്‌സ്‌ഹോസ്റ്റ് ഫാൻ മുറിയിലെ ചൂടുള്ള വായുവും ഈർപ്പവും പുറന്തള്ളാൻ സഹായിക്കും. കൂളറിന്‍റെ പ്രവർത്തന വേഗത എപ്പോഴും മീഡിയം മുതൽ ഉയർന്ന നിലയിൽ നിലനിർത്തുക. കൂടുതൽ കാറ്റ് ലഭിക്കുന്നതിലൂടെ മുറിയിലെ ഈർപ്പം കുറയ്ക്കാൻ സഹായിക്കും.
Also Read: സസ്യാധിഷ്‌ഠിത മാംസമോ, മൃഗ മാംസമോ; ആരോഗ്യത്തിന് നല്ലത് ഏത്? പഠനം പറയുന്നത് ഇങ്ങനെ