അഗർത്തല : ത്രിപുരയില്‍ ക്ഷേത്രത്തില്‍ വിഗ്രഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപക ആക്രമണം. 12 വീടുകളും നിരവധി വാഹനങ്ങളും അജ്ഞാതർ കത്തിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്നലെ (ഓഗസ്റ്റ് 25) രാത്രിയാണ് ആക്രമണം നടന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇൻ്റലിജൻസ് ഡയറക്‌ടർ ജനറൽ അനുരാഗ് ധങ്കറും വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാറും പ്രദേശം സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. സ്ഥിതിഗതികള്‍ നിയന്ത്ര വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. നാശത്തിന്‍റെ വ്യാപ്‌തി വിലയിരുത്തി കഴിഞ്ഞാല്‍ പൊലീസ് സ്വമേധയ കേസെടുക്കും എന്ന് അസിസ്റ്റൻ്റ് ഇൻസ്‌പെക്‌ടർ ജനറൽ അനന്തദാസ് പറഞ്ഞു.
നമ്മുടെ സംസ്ഥാനം പ്രകൃതി ദുരന്തത്തിൽ കഷ്‌ടപ്പെടുമ്പോള്‍ ചില ആളുകള്‍ മത രാഷ്ട്രീയം കളിക്കുകയാണെന്ന് തിപ്ര മോത്ത നേതാവ് കിഷോർ മാണിക്യ ദേബ്ബർമ പറഞ്ഞു. വിശ്വാസം പരിഗണിക്കാതെ അക്രമികളെ ശക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഈ ദുഷ്‌കരമായ സമയങ്ങളിൽ എല്ലാവരും ഒന്നിച്ച് നില്‍ക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ത്രിപുരയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വെളളപ്പൊക്കത്തില്‍ 26 പേർ മരിക്കുകയും 1.17 ലക്ഷം ആളുകൾ ഭവനരഹിതരാകുകയും ചെയ്‌തു.
Also Read: മഴദുരിതത്തില്‍ ഗുജറാത്തും ഡല്‍ഹിയും; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു