ന്യൂഡൽഹി: സഭ പ്രവർത്തിക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേരത്തെ തീരുമാനിച്ചത് പോലെ ഡിസംബർ 13ന് ഭരണഘടനയ്ക്ക് മേലുള്ള ചർച്ച നടക്കണം. തനിക്ക് എതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ലോക്‌സഭ സ്‌പീക്കറോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
"ഞാൻ സ്‌പീക്കറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അത് പരിശോധിക്കുമെന്ന് സ്‌പീക്കർ പറഞ്ഞു.
ഞങ്ങളുടെ ആഗ്രഹം സഭ പ്രവർത്തിക്കണമെന്നും സഭയിൽ ചർച്ച നടത്തുകയും ചെയ്യുക എന്നതാണ്. അവർ എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും ഡിസംബർ 13ന് ഭരണഘടനയ്ക്ക് മേലുള്ള ചർച്ച നടത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്"- രാഹുൽ ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഗൗതം അദാനിക്കെതിരായ ആരോപണങ്ങളിൽ ബിജെപി ചർച്ച ആഗ്രഹിക്കുന്നില്ല. അവസാനം വരെ ഞങ്ങൾ ഈ വിഷയം ഉപേക്ഷിക്കില്ല. അവർ ഞങ്ങളുടെ മേൽ എത്രയേറെ ആരോപണങ്ങൾ ഉന്നയിച്ചാലും സഭ പ്രവർത്തിക്കേണ്ടതാണ് "- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്‌സഭാ നടപടികൾ ഇന്ന് (ഡിസംബർ 11) ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെയ്ക്കാൻ പറഞ്ഞിരുന്നു. നേരത്തെ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് സഭയിൽ സംസാരിച്ചിരുന്നു. ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അടിസ്ഥാന സേവനങ്ങൾ പോലും അവർക്ക് ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോൾ മണിപ്പൂരിൽ സന്ദർശനം നടത്തുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ നേരിടുന്നതിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സഭയെ എപ്പോൾ അറിയിക്കുമെന്നും ഗൊഗോയ് ചോദിച്ചു. സർക്കാരിൻ്റെ പരാജയം മറച്ചുവക്കാനാണ് ജോർജ് സോറോസിൻ്റെ വിഷയം ബിജെപി ആരോപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മണിപ്പൂരിലെ സ്ഥിതിഗതികളിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കോൺഗ്രസും ബാഹ്യശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്നും അതുമൂലം രാജ്യം ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും ജോർജ് സോറസും തമ്മിൽ ബന്ധമുണ്ടെന്നും എന്തുകൊണ്ടാണ് ജോർജ് സോറസിന് കോൺഗ്രസ് നേതാവുമായി അടുത്ത ബന്ധമെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻഖറിനെതിരായ അവിശ്വാസ പ്രമേയത്തെച്ചൊല്ലി കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിലുള്ള തർക്കത്തെത്തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഡിസംബർ 12ന് വീണ്ടും ചേരുന്നതായിരിക്കും. രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻഖറിനെതിരെ ഇന്ത്യ സഖ്യം ഇന്നലെ (ഡിസംബർ 10) ഉപരിസഭയുടെ സെക്രട്ടറി ജനറലിന് അവിശ്വാസ പ്രമേയം സമർപ്പിക്കുകയായിരുന്നു. അദാനി വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധവും നടത്തി.
Also Read: ഇന്ത്യാ സഖ്യത്തിന്‍റെ പ്രധാന കക്ഷി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി തന്നെ നേതാവെന്നും പാര്‍ട്ടി