ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ദൂരയാത്ര പോകാൻ സാധ്യത. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാകാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മർദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറിയ തീർഥാടനത്തിന് പോകാനും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും.
വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യം ഇന്ന് നല്ല നിലയിലായിരിക്കില്ല. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
ധനു: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.
മകരം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി വളരെയധികം സമയം ചെലവഴിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കുംഭം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മീനം: വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.
മേടം: ഇന്ന് അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. നിങ്ങളെ വിഷമിപ്പിക്കുന്ന വാർത്ത കേൾക്കാനിടയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് അനുകൂലമല്ല.
ഇടവം: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത.
മിഥുനം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. ജോലിയിൽ മേലധികാരികളിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും.