തീയതി: 12-09-2024 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: ചിങ്ങം
തിഥി: ശുക്ല നവമി
നക്ഷത്രം: മൂലം
അമൃതകാലം: 09:17 AM മുതല്‍ 10:48 AM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 10:14 AM മുതല്‍ 11:02 AM വരെ & 03:02 PM മുതല്‍ 03:50 PM വരെ
രാഹുകാലം: 01:51 PM മുതല്‍ 03:23 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:26 PM
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
തുലാം: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കും.
വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ധനു: ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം സമാധാനം നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത.
മകരം: ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ഏറ്റെടുക്കുന്ന ഓരോ ചുമതലയിലും ശ്രദ്ധ വേണം. തൊഴില്‍രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.
കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സുഹൃത്തുക്കൾ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ദൈവികമായ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത.
മീനം: ഇന്ന് ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. ദൃഢനിശ്ചയത്തിലൂടെ നിങ്ങൾ അതിനെ നേരിടണം. സങ്കീർണമായ വിഷയത്തെ പോലും വളരം നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും.
മേടം: ഇന്ന് ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. പൊതുവേദികളിൽ നിന്ന് ഇന്ന് വിട്ട് നിൽക്കും. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.
ഇടവം: ഇന്ന് നിങ്ങള്‍ ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. ജോലിസംബന്ധമായി ഇന്ന് നടത്തുന്ന യാത്ര ഫലവത്താകില്ല. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോകാൻ സാധ്യത. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.
കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കും. ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക.