തീയതി : 02-03-2024 ശനി
വര്‍ഷം : ശുഭകൃത് ഉത്തരായനം
മാസം : കുംഭം
തിഥി : കൃഷ്‌ണ ഷഷ്‌ടി
നക്ഷത്രം : വിശാഖം
അമൃതകാലം : 06:38 AM മുതല്‍ 08:07 AM വരെ
വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം : 8:14 AM മുതല്‍ 9:2 AM വരെ
രാഹുകാലം : 09:37 PM മുതല്‍ 11:06 PM വരെ
സൂര്യോദയം : 06:38 AM
സൂര്യാസ്‌തമയം : 06:34 PM
ചിങ്ങം: ഇന്ന് ചെലവുകൾ വർധിക്കാനിടയുണ്ട്. ചെലവ് കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നുപോകും. ഈ പ്രശ്‌നങ്ങൾ നിങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക.
കന്നി: തൊഴിലിടങ്ങളിൽ നിങ്ങളുടെ വാക്കുകളും പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിയ്‌ക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും.
തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗൽഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങൾക്ക് ഓഫിസിൽ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കിൽ ശമ്പളത്തിലുണ്ടാകാൻ പോകുന്ന ഒരു വർധനവിലൂടെയോ ആയിരിക്കും.
വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും. ഒരു ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരിക്കും നിങ്ങൾ.
ധനു: നിങ്ങളുടെ പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. അത് തെളിയിക്കാൻ കഴിയുന്ന ദിവസമാണിന്ന്. ദിവസത്തിന്‍റെ അവസാനപാദത്തിൽ വ്യക്തിത്വ വികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും.
മകരം: ഇന്ന് നന്നായി ജോലി ചെയ്യാനും മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാനും സ്വപ്‌നങ്ങളിൽ വിശ്വസിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സ്ഥാപനത്തിനായി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത കാണുന്നു. ഇത് മേലുദ്യോഗസ്ഥരിൽ മതിപ്പ് ഉളവാക്കും.
കുംഭം: ജോലിഭാരം ഇന്ന് നിങ്ങളുടെ നടുവൊടിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത സഹപ്രവർത്തകരെ പ്രചോദിപ്പിക്കും. നിങ്ങളുടെ സമർപ്പണ മനോഭാവം പ്രശസ്‌തിയെ വർധിപ്പിക്കും.
മീനം: തൊഴിലിടങ്ങളിലെ നിങ്ങളുടെ പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. സഹപ്രവർത്തകർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിക്കും. എന്നാൽ നിങ്ങളുടെ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും. ശാന്തമായിരിക്കുക.
മേടം: നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയും. പരിഹരിക്കപ്പെടാതിരുന്ന ചില പ്രശ്‌നങ്ങൾക്ക് ഇന്ന് പരിഹാരമുണ്ടായേക്കാം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിലൂടെ സമാധാനാന്തരീക്ഷം സൃഷ്‌ടിക്കും.
ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും നിങ്ങൾ വിജയം കണ്ടെത്തും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല ദിവസത്തിന്‍റെ അന്ത്യം.
മിഥുനം: പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്നതിനായി നിങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കും. അവരിൽ നിന്നും ഇത് നിങ്ങൾ തിരിച്ചും പ്രതീക്ഷിക്കും. നിങ്ങൾക്കായി കുറച്ച് സമയം സ്വയം കണ്ടെത്താൻ ശ്രമിക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്‌തി വിശ്വാസമുള്ള ഒരാളായിരിക്കും. ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും. വൈകുന്നേരം നിങ്ങളുടെ ഉറ്റവരുടെ ഒപ്പം രസകരമായി ചെലവഴിക്കും. ഒരു വ്യത്യസ്ഥമായ ഉദാഹരണത്തെ പിൻതുടർന്ന് അത് നേടുവാൻ നിങ്ങൾ ശ്രമിക്കും.