തീയതി : 20-02-2024 ചൊവ്വ
വര്‍ഷം : ശുഭകൃത് ഉത്തരായനം
മാസം : കുംഭം
തിഥി : ശുക്ല ഏകാദശി
നക്ഷത്രം : തിരുവാതിര
അമൃതകാലം : 12:38 PM മുതല്‍ 02:06 PM വരെ
വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം : 9:07 AM മുതല്‍ 9:55 AM വരെ & 12:19 PM മുതല്‍ 01:7 PM വരെ
രാഹുകാലം : 03:35 PM മുതല്‍ 05:04 PM വരെ
സൂര്യോദയം : 06:43 AM
സൂര്യാസ്തമയം : 06:33 PM
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ഉദാരമനസ്കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് യാത്ര നടത്തിയേക്കും.
കന്നി: ഇന്ന് ഗുണകരമായ ദിവസമാണ്. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്ക് ധനപരമായ ഉയര്‍ച്ച പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.
തുലാം: ഈ ദിവസങ്ങളിൽ വ്യാപാരികൾക്ക് ലാഭം വാഗ്ദാനം ചെയ്യുന്നു. സഹപ്രവർത്തകരോട് ഊഷ്മളമായ വിധത്തിൽ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ തീർഥാടനത്തിനുള്ള ഒരു അവസരം നിങ്ങളുടെ കൂടെയുണ്ടാകും.
വൃശ്ചികം: സുരക്ഷിതരായിരിക്കുക. ഇന്ന് നിങ്ങൾ ശ്രദ്ധയും വിവേകവും ഉള്ളവരായിരിക്കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, പുതിയ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കുക.
ധനു: സുശോഭനവും സന്തോഷകരവുമായ ഒരു ദിവസമായി ഇന്ന് മാറും. ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യതയുണ്ട്. വിദേശികളുമായുള്ള സഹവാസം ആസ്വദിക്കും. സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങളുടെ സാധ്യതകളും വളരെ വലുതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്. നിങ്ങൾക്കിന്ന് പങ്കാളിത്ത വ്യാപാരം ലാഭകരമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
മകരം: ഇന്ന് നിങ്ങളുടെ ദിനചര്യ തീവ്രമായിരിക്കും. ദിവസാവസാനത്തോടെ നിങ്ങൾ മാനസികമായും ശാരീരികമായും തകർന്നുപോകും. ഇന്ന് ഒരു മത്സരത്തിന്റെ ലോകമായിരിക്കും നിങ്ങൾക്ക്. അതിനാൽ വളരെ ശ്രദ്ധാലുവായിരിക്കുക. എതിരാളികൾ നിങ്ങളെ നശിപ്പിക്കാൻ അവസരം തേടുന്നു. അതുകൊണ്ട് നിങ്ങൾ സമർഥനായിരിക്കുക.
കുംഭം: ഇന്ന് നിങ്ങൾക്ക് പുറമേ നിന്ന് ചില നല്ല വാർത്തകൾ കിട്ടിയേക്കാം. ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങൾ ഇന്ന് നല്ല ഒരു മാനസികാവസ്ഥയിൽ ആയിരിക്കും. എല്ലാവരും അത് ആസ്വദിക്കാനായി നിങ്ങളുടെ കൂടെച്ചേരുകയും ചെയ്യും.
മീനം: ഈ ദിവസം വിശിഷ്ടമായിരിക്കും. ഓഫിസിലും ജോലിസ്ഥലത്തും പ്രതീക്ഷിച്ച ഫലം നേടും. വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നം പൂർത്തീകരിക്കാനുള്ള ദിവസമാണിന്ന്.
മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ നിങ്ങൾ മാനസികമായി അസ്വസ്ഥനായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താനോ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. ഇന്ന് ഔദ്യോഗിക യാത്രകൾ നടത്താൻ വളരെയധികം സാധ്യതകൾ ഉണ്ടാകും.
ഇടവം: ഇന്നത്തെ ദിവസം ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യത. അനുരഞ്ജനവും പ്രീണന മനോഭാവവും നിലനിർത്താൻ ശ്രമിക്കുക. നിങ്ങൾക്കിന്നൊരു യാത്ര നീട്ടിവയ്ക്കേണ്ടി വന്നേക്കാം.
മിഥുനം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. നല്ല ഭക്ഷണം, പ്രിയപ്പെട്ട വസ്ത്രങ്ങൾ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂട്ടായ്മ എന്നിവയൊക്കെ ഇന്ന് നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. ഇന്ന് നിങ്ങൾ തികഞ്ഞ ആരോഗ്യം കൈവരിക്കും. പാഴ്ച്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
കര്‍ക്കടകം: കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണയില്ലാതിരിക്കുന്നതിനാൽ നിങ്ങളുടെ പ്രയത്നങ്ങൾ ഇന്ന് ബലഹീനമാകും. കുട്ടികളും നിങ്ങളെ നിരാശപ്പെടുത്തും. കുടുംബത്തിൽ കലഹത്തിനും അഭിപ്രായ ഭിന്നതയ്ക്കും സാധ്യത. സാഹചര്യങ്ങളെ പുഞ്ചിരിയോടു കൂടി നേരിടുക.