ഗയ(ബിഹാര്‍): നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമല്ല ജാതകം, കന്നുകാലികള്‍ക്കുമുണ്ട്. എന്താ വിശ്വസിക്കാനാകുന്നില്ല അല്ലേ. എന്നാല്‍ അത്തരമൊരു കഥയാണ് ഇനിപ്പറയാന്‍ പോകുന്നത്. ഒരു പശുവിന്‍റെ ജാതക കഥ(Horoscope).
ബിഹാറിലെ ബോധ്‌ഗയയിലെ ഗയയില്‍ ഒരു പശുത്തൊഴുത്തില്‍ പിറക്കുന്ന കിടാക്കളുടെ ജാതകമാണ് എഴുതുന്നത്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഗിര്‍പശുക്കളുടെ ജാതകമാണ് എഴുതുന്നത്. മതപരമായ കാരണം മാത്രമല്ല ഇതിന് പിന്നില്‍ മറിച്ച് പഞ്ചഗവ്യ എന്ന മരുന്നുമായും ഇതിന് ബന്ധമുണ്ട്(Cows).
പത്ത് കൊല്ലം മുമ്പ് ഗുജറാത്തിലെ സൗരാഷ്‌ട്രയില്‍ നിന്ന് ബ്രിജേന്ദ്രകുമാര്‍ ചൗബേ എന്നയാള്‍ രണ്ട് ഗിര്‍ പശുക്കളെ കൊണ്ടുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പശു ഇനമാണ് ഗിര്‍. ഗുജറാത്തിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. ബ്രിജേന്ദ്ര കുമാര്‍ ചൗബേയുടെ തൊഴുത്തില്‍ ഇപ്പോള്‍ നൂറ് ഗിര്‍ പശുക്കളും 50 പശുക്കിടാവുകളുമുണ്ട്(Bodhgaya).
പശുക്കിടാവുകളുടെ നക്ഷത്രം അറിയാനാണ് ഇവയുടെ ജാതകം പ്രധാനമായും തയാറാക്കുന്നതെന്ന് ബ്രിജേന്ദ്രകുമാര്‍ പറയുന്നു. പാലാഴി മഥന സമയത്ത് പശുവുമായാണ് ലക്ഷ്മി പ്രത്യക്ഷയായത്. ഗിര്‍ പശു ജനിച്ചാല്‍ അതിനെ ക്ഷേത്രത്തില്‍ നടക്കിരുത്തുന്നു. നന്ദികേശ സങ്കല്‍പ്പത്തിലാണ് ഇത് ചെയ്യുന്നത്.
മരുന്നു തയാറാക്കുന്നത് പശുവിന്‍റെ ജാതകം അനുസരിച്ചാണ്. ഗിര്‍ പശുക്കളുടെ പഞ്ചഗവ്യം രോഗികളില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ഇത് തയാറാക്കുന്നത് പശുക്കളുടെ ജാതകം നോക്കിയാണ്. ഓരോ രോഗികള്‍ക്കും ഓരോ പശുക്കളുടെ ജാതകത്തിന്‍റെ അടിസ്ഥാനത്തിലാണ് മരുന്ന് നല്‍കുന്നത്. പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം തയാറാക്കുന്നത്.
ഗിര്‍ പശുക്കളുടെ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൗരാണിക കാലം മുതല്‍ തന്നെ ഗിര്‍ പശുക്കളുടെ പാല്‍ അമൃതായി കണക്കാക്കി വരുന്നു. ഗിര്‍ പശുക്കള്‍ക്ക് അശ്വഗന്ധയും മുസലിയും മറ്റും ചേര്‍ത്ത വൈയ്ക്കോലാണ് നല്‍കുന്നത്.
ബ്രിജേന്ദ്രകുമാര്‍ ചൗബേയ്ക്ക് പശുത്തൊഴുത്ത് മാത്രമല്ല സ്വന്തമായി ഒരു കോളജുമുണ്ട്. ഇദ്ദേഹത്തിന്‍റെ തൊഴുത്തില്‍ ഓരോ ദിവസവും ഗിര്‍ പശുക്കളുടെ എണ്ണവും കൂടുന്നുണ്ട്. എഞ്ചിനീയറിംഗ് പഠനത്തിന് പോയപ്പോഴാണ് ഇദ്ദേഹം ഗിര്‍ പശുക്കളെ ആദ്യമായി കണ്ടത്. പിന്നീട് രണ്ട് പശുക്കളെ വാങ്ങി. പത്ത് കൊല്ലം മുമ്പ് വാങ്ങിയ അവയില്‍ നിന്നാണ് ഇപ്പോഴത്തെ 150 പശുക്കളിലേക്ക് എത്തിയിരിക്കുന്നത്.
ചുവന്ന നിറമുള്ള ഇന്ത്യന്‍ നാടന്‍ പശുക്കളാണ് ഇവ. എടു വിഭാഗത്തിലാണ് ഇതിന്‍റെ പാലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രോലിന്‍ ഇതില്‍ കാണപ്പെടുന്നു. തലച്ചോറിനെ ശക്തമാക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് പ്രോലിന്‍. ഓട്ടിസം, നാഡി സംബന്ധമായ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ഇത് നമ്മെ സംരക്ഷിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും ഇതിന്‍റെ പാല്‍ അത്യുത്തമമാണ്. കൊളസ്ട്രോളിനെയും ഇത് നിയന്ത്രിക്കുന്നുവെന്ന് ബ്രിജേന്ദ്രകുമാര്‍ ചൗബേ പറയുന്നു.
ഗിര്‍ പശുക്കളുടെ പാലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന നെയ്യ് കിലോയ്ക്ക് മൂവായിരം രൂപയ്ക്കാണ് വില്‍ക്കുന്നത്. 64തരം ഔഷധ നെയ്യ് ഇവിടെ തയാറാക്കുന്നു. ഇപ്പോള്‍ ഈ ഗോശാലയില്‍ പന്ത്രണ്ട് തരം മാത്രമേ മരുന്ന് രൂപത്തില്‍ ലഭ്യമായിട്ടുള്ളൂ. സാധാരണ നെയ്യ് മൂവായിരം രൂപയ്ക്ക് കിട്ടും. ഭ്രാന്ത് പോലും ഇല്ലാതാക്കാന്‍ തക്ക ഔഷധ സിദ്ധിയുള്ളതാണ് ഈ നെയ്യെന്ന് ബ്രിജേന്ദ്രകുമാര്‍ പറയുന്നു.
ഒരു പശുവില്‍ നിന്ന് പത്ത് ലിറ്റര്‍ പാല്‍ ലഭിക്കും. ഈ പാലില്‍ അമിനോ ആസിഡുകള്‍ അടക്കമുള്ളവയുണ്ട്. ഗിര്‍ പശുവിന്‍റെ പാലും ഏറെ വിശേഷപ്പെട്ടതാണ്. ലിറ്ററിന് 120 രൂപയാണ് വില. നാല്‍പ്പതോളം പശുക്കളെ ഇപ്പോള്‍ കറക്കുന്നുണ്ട്. നിത്യവും മുന്നൂറ് മുതല്‍ നാനൂറ് ലിറ്റര്‍ വരെ പാല്‍ കിട്ടും. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയാത്തതിനാല്‍ മുഴുവന്‍ പാലും വിറ്റുപോകില്ല.
20 തരം അമിനോ ആസിഡുകള്‍, 25 തരം ധാതുക്കള്‍, ഫോസ്ഫറസ്, നൈട്രജന്‍, പഞ്ചസാര, പോഷകങ്ങള്‍ തുടങ്ങിയവ ഗിര്‍ പശുവിന്‍റെ പാലില്‍ അടങ്ങിയിരിക്കുന്നു. ഗിര്‍ പശുവിന്‍റെ പാല്‍ സമ്പുഷ്‌ട പോഷകാഹാരമാണ്. അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനാവശ്യമായ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.
Also Read: ചാണകം കൊണ്ട് പറത്തും ബഹിരാകാശ റോക്കറ്റുകള്‍ ;പരീക്ഷണം വിജയകരമാക്കി ജപ്പാന്‍