ETV Bharat / bharat

താജ് മഹലിലെ ഉറൂസും നിസ്‌കാരവും വിലക്കണം; ആവശ്യവുമായി ഹിന്ദു മഹാസഭ കോടതിയിൽ - Hindu Mahasabha

താജ്‌ മഹലിലെ 'ഉറൂസ്' നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ കോടതിയില്‍. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജില്‍ ഉറൂസ് ആചരിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും ഹിന്ദു മഹാസഭ

Taj Mahal Urs  Taj Mahal  താജ്‌ മഹലിലെ ഉറൂസ്  Hindu Mahasabha  Hindu Mahasabha on Taj Mahal Urs
hindu-mahasabha-against-annual-urs-at-taj-mahal
author img

By ETV Bharat Kerala Team

Published : Feb 3, 2024, 11:48 AM IST

ആഗ്ര : താജ്‌ മഹലിലെ 'ഉറൂസ്' നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ ആഗ്ര കോടതിയിൽ ഹർജി നൽകി. താജ് മഹലിൽ ഉറൂസ് നടത്തുന്നതും, ഉറൂസിന് താജിൽ സൗജന്യ പ്രവേശനം നല്‍കുന്നതും ചോദ്യം ചെയ്‌താണ് ഹർജി. പരാതി ഫയലില്‍ സ്വീകരിച്ച കോടതി മാർച്ച് നാലിന് വാദം കേൾക്കും (Hindu Mahasabha approaches Agra court against annual Urs at Taj Mahal).

അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാക്കളായ മീന ദിവാകർ, സൗരഭ് ശർമ എന്നിവരാണ് ഹര്‍ജിക്കാര്‍. അഭിഭാഷകനായ അനിൽ കുമാർ തിവാരിയാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

മുഗളന്മാരോ ബ്രിട്ടീഷുകാരോ താജില്‍ ഉറൂസ് ആചരിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതെന്ന് സംഘടനയുടെ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു. ആഗ്രയിലെ ചരിത്രകാരൻ രാജ് കിഷോർ രാജെയാണ് വിവരാവകാശ രേഖ തേടിയതെന്നും സഞ്ജയ് ജാട്ട് ചൂണ്ടിക്കാട്ടി.

"താജ്‌ മഹല്‍ പരിസരത്ത് ഉറൂസ് ആഘോഷത്തിനും നിസ്‌കരിക്കാനും ആരാണ് അനുമതി നൽകിയതെന്ന് വിവരാവകാശ രേഖയിൽ രാജ് കിഷോർ രാജെ എഎസ്ഐയോട് ചോദിച്ചു. മുഗളന്മാരോ ബ്രിട്ടീഷ് സർക്കാരോ ഇന്ത്യ ഗവൺമെൻ്റോ താജ്‌ മഹലിൽ 'ഉറൂസ്' ആഘോഷിക്കാൻ അനുവദിച്ചിട്ടില്ലെന്ന് എഎസ്ഐ മറുപടി നൽകി" -സഞ്ജയ് ജാട്ട് പറഞ്ഞു.

Also Read: താജ്‌മഹലിന് വീണ്ടും നികുതി; വാട്ടര്‍ ബില്ലും മലിനജല മാനേജ്‌മെന്‍റ് ബില്ലും അടക്കണം; നോട്ടിസില്‍ വലഞ്ഞ് എഎസ്‌ഐ

ഈ വർഷം ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 8 വരെയാണ് മൂന്ന് ദിവസത്തെ 'ഉറൂസ്' പരിപാടി നടക്കുന്നത്. 1653-ൽ താജ്‌ മഹൽ പണികഴിപ്പിച്ച മുഗൾ ചക്രവർത്തിയായ ഷാജഹാന്‍ മരിച്ചതിന്‍റെ സ്‌മരണാർഥമാണ് താജില്‍ തന്നെ ഈ ഉറൂസ് ആചരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.