ബെംഗളൂരു (കർണാടക): വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് മായം കലർന്ന മാംസം കടത്തിയ കേസുമായി ബന്ധപ്പെട്ട് ഹിന്ദു ആക്‌റ്റിവിസ്റ്റ് പുനീത് കേരെഹള്ളി അറസ്‌റ്റില്‍. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഇന്ന് രാവിലെ കോട്ടൺപേട്ട് പൊലീസാണ് പുനീതിനെ അറസ്‌റ്റ് ചെയ്‌തത്.
രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇറക്കുമതി ചെയ്‌ത ആട്ടിറച്ചിയിൽ മായം കലർന്ന മാംസം കലർത്തിയതായി ആരോപണം ഉയർന്നിരുന്നു. രാത്രി വൈകി മജസ്‌റ്റിക് റെയിൽവേ സ്‌റ്റേഷനിൽ എത്തിയ 50ലധികം പെട്ടികളിലായി 4500 കിലോ ഇറച്ചിയാണുണ്ടായിരുന്നത്. എന്നാൽ ആട്ടിറച്ചിയിൽ മറ്റ് മാംസം കലർത്തിയെന്ന് ആരോപിച്ച് രാഷ്‌ട്ര രക്ഷാപദ സംഘടനയുടെ പുനീത് കേരെഹള്ളിയും സഹപ്രവർത്തകരും പെട്ടികൾ പുറത്തെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ച പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റത്തിന് പുനീത് കേരേഹള്ളിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് കസ്‌റ്റഡിയിലിരിക്കെ പുനീതിനെ അസുഖം ബാധിച്ച് വിക്‌ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
Also Read: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് എക്‌സൈസിന്‍റെ പിടിയിൽ