ETV Bharat / bharat

ക്രോസ് വോട്ട് ചെയ്‌ത ആറ് എംഎൽഎമാരെ അയോഗ്യരാക്കി ; ഹിമാചലില്‍ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്‌

കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി ഹിമാചല്‍ സ്‌പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ.

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് 6 എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ Himachal Political Speaker Disqualifies Six MLAs
Himachal pradesh Speaker Disqualifies Six Congress MLAs Who Cross-Voted To BJP
author img

By ETV Bharat Kerala Team

Published : Feb 29, 2024, 12:37 PM IST

Updated : Feb 29, 2024, 1:44 PM IST

ഹിമാചല്‍ പ്രദേശ് : സംസ്ഥാന കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ വിമതര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്‌പീക്കര്‍. രാജ്യസഭ തെരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിമാചല്‍ പ്രദേശ് സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ അയോഗ്യരാക്കി (Himachal Pradesh Politics).

ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നീ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത് (Himachal pradesh Speaker Disqualifies Six Congress MLAs).

കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാംഗത്വം റദ്ദാക്കുന്നു' - സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് നിയമസഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍ററി കാര്യ മന്ത്രി കത്ത് നൽകിയിരുന്നു. ഇതുപ്രകാരം അയോഗ്യരാക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണമെന്ന് സ്‌പീക്കര്‍ ആറ് എംഎല്‍എമാരെയും മുന്‍കൂട്ടി അറിയിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഏഴ് ദിവസത്തെ സമയം എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സമയം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതിന് പിന്നാലെയാണ് അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി.സ്പീക്കറുടെ നടപടി ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരുടെ പിന്തുണയോടെ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ പാര്‍ട്ടിയുടെ അംഗബലം 34 ആക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. ആകെ 25 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. അതിനോടൊപ്പം മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ഇപ്പോള്‍ ബിജെപിക്കാണ്.

ചൊവ്വാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ കാലുമാറിയതോടെ ഹിമാചലിൽ കോൺഗ്രസ് സർക്കാരിന്‍റെ ഭാവി തുലാസിലായി. കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജന് വോട്ട് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്‌വി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ഇതോടെ കോണ്‍ഗ്രസിന് സഭയില്‍ ഭൂരിപക്ഷം നഷ്‌ടപ്പെട്ടെന്ന് ആരോപിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചു. എന്നാല്‍ സഭയില്‍ പ്രതിഷേധിച്ചെന്ന കാരണത്താല്‍ പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ ഉള്‍പ്പടെയുള്ള 15 എംഎല്‍എമാരെ സ്പീക്കര്‍ ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ഹിമാചൽ പ്രദേശിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരവെ ഭരണകക്ഷിയായ കോൺഗ്രസിന്‍റെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ് ബിജെപി.

14 മാസം മാത്രം പ്രായമുള്ള സർക്കാരിനെ താഴെയിറക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ബിജെപി. തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കഴിഞ്ഞ ദിവസം വൈകുന്നേരം ഹോട്ടൽ മറീനയിൽ ബിജെപിയുടെ കോർ ഗ്രൂപ്പ് യോഗം ചേർന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും കോൺഗ്രസ് നിയമസഭാംഗങ്ങൾ കൂടി വിമതനീക്കം നടത്തിയേക്കാമെന്നും ഇത് സർക്കാരിനെ കൂടുതൽ ദുർബലമാക്കുമെന്നും പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കിടയിലും കൂറുമാറിയവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. അതിന്‍റെ ഭാഗമായാണ് അയോഗ്യതാനടപടി.

Last Updated : Feb 29, 2024, 1:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.