ഷിംല (ഹിമാചൽ പ്രദേശ്): ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 30 പേരെ കാണാതായി. സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. വ്യാഴാഴ്‌ച (ആഗസ്റ്റ് 1) പുലർച്ചെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വിവരം ലഭിച്ചത്.
ഡെപ്യൂട്ടി കമ്മിഷണർ അനുപം കശ്യപും പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധിയും സംഭവസ്ഥലത്തേക്ക് തിരിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീം, പൊലീസ്, റെസ്ക്യൂ ടീം എന്നിവരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ അനുപം കശ്യപ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചു. സ്‌പെഷ്യൽ ഹോം ഗാർഡ് സംഘമായ ഐടിബിപിയെയും രക്ഷാസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ എല്ലാ ടീമുകളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ആംബുലൻസ് ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായതിനെ തുടര്‍ന്ന് രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്.
ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ചെയ്‌തു. പധാര്‍ ഡിവിഷണില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരാഘണ്ഡിലെ തേഹ്രി ഗര്‍വാളിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി.
മേഘവിസ്ഫോടനത്തിൽ അകപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും വേണ്ടി പ്രവർത്തിക്കാൻ എല്ലാ ബിജെപി പ്രവർത്തകരോടും കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ അഭ്യർഥിച്ചു. ഹിമാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം മൂലം വൻ നാശനഷ്‌ടങ്ങളും ജനജീവിതം താറുമാറായതും ചെയ്‌തു. തുടര്‍ന്ന് മന്ത്രി ജഗത് പ്രകാശ് നദ്ദ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുമായി സംസാരിക്കുകയും കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്‌തതായി ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ പറഞ്ഞു.
ALSO READ: തൃശൂരിൽ കനത്ത മഴ; നിരവധി മേഖലകൾ ഒറ്റപ്പെട്ടു: 124 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു